സോഷ്യല്‍ മീഡിയയില്‍ അടുത്തിടയ്ക്ക് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിവാഹചിത്രമാണ് അമേരിക്കാരായ റയാന്‍ മേയേഴ്‌സിന്റെയും സ്‌കൈയുടെയും വിവാഹ ചിത്രം. അതി സാഹസികമായി കൂറ്റന്‍ പാറയുടെ മുകളില്‍ നിന്നുകൊണ്ട് നവ ദമ്ബതികള്‍ നടത്തിയ ഫോട്ടോ ഷൂട്ട് ശ്വാസം അടക്കിയാണ് പലരും കണ്ടിരുന്നത്.
1900 അടി ഉയരത്തിലുള്ള മലമുകളില്‍ വരന്റെ കൈ വിട്ട് പിന്നോട്ട് വീഴാന്‍ പോകുന്ന രീതിയില്‍ നില്‍ക്കുന്ന വധുവിന്റെ ചിത്രം കണ്ട് പലരും രോക്ഷാകുലരായി. എന്നാല്‍, സഞ്ചാരികളായ ചിലര്‍ അന്വേഷിച്ചത്. ഈ കൂറ്റന്‍ പാറ നില്‍ക്കുന്ന സ്ഥലം എവിടെയെന്നാണ്.
യുഎസ്‌എയിലെ അര്‍ക്കന്‍സാസിലുള്ള ഓസാര്‍ക്ക് നാഷണല്‍ ഫോറസ്റ്റിന്റെ ഭാഗമായ അപ്പര്‍ ബഫല്ലോ ഘോരവനത്തിനുള്ളിലാണ് വിറ്റേക്കര്‍ പോയിന്റ് എന്നറിയപ്പെടുന്ന, ഈ പാറയുള്ളത്.
സമുദ്രനിരപ്പില്‍ നിന്നും 1900 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പാറ ഏറെക്കാലമായി വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. ഏറ്റവും കൂടുതല്‍ ഫോട്ടോഷൂട്ട് നടക്കുന്ന പ്രദേശങ്ങളിലൊന്നായ ഇവിടുത്തെ പ്രധാന ആകര്‍ഷണം വസന്തകാലത്തും വേനല്‍ക്കാലത്തുമുള്ള ഇവിടുത്തെ പച്ചപ്പാണ്. ശിശിരമാകുമ്ബോഴേക്കും ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലേക്ക് മാറുന്ന കാഴ്ചയും കണ്ണിന് കുളിര്‍മ നല്‍കുന്നതാണ്.
സ്ഥലം ആകര്‍ഷണീയമാണെങ്കിലും താഴേക്ക് തള്ളി നില്‍ക്കുന്ന പാറഭാഗം പൊട്ടലുള്ളതും ശക്തിയില്ലാത്തതുമാണ്. അതുകൊണ്ട് തന്നെ ഇവിടെ നില്‍ക്കുമ്ബോള്‍ അമിത ശ്രദ്ധ നല്‍കേണ്ടതായിട്ടുണ്ട്.
No comments:
Post a Comment