Nature Through My Cam: ജന്തുലോകത്തെ 'മഹാബലി' ഉപ്പുകുളത്തുമെത്തി

Friday, 18 September 2020

ജന്തുലോകത്തെ 'മഹാബലി' ഉപ്പുകുളത്തുമെത്തി

 


അലനല്ലൂര്‍: ജന്തുലോകത്തെ മഹാബലി എന്ന് വിശേഷണമുള്ള പാതാളത്തവള ഉപ്പുകുളത്തുമെത്തി. പൊന്‍പാറ വട്ടമലയിലെ അക്കതെക്കേതില്‍ മേരിയുടെ വീട്ടുമുറ്റത്ത് നിന്നാണ് കഴിഞ്ഞദിവസം പാതാള തവളയെ കണ്ടത്.


മേരിക്കും വീട്ടുകാര്‍ക്കും ജീവിയെ മനസ്സിലാകാതെ വന്നതോടെ അയല്‍വാസിയും അധ്യാപകനുമായ ജോസ് കുട്ടിയാണ് അതിഥിയെ തിരിച്ചറിഞ്ഞത്. മണ്ണിനടിയില്‍ ജീവിക്കുന്ന ഇവ വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പുറത്തുവരുക. മണ്ണിനടിയിലുള്ള ചിതലുകളാണ് മുഖ്യആഹാരം.

മണ്‍സൂണ്‍ കാലത്ത് പ്രത്യുല്‍പാദനത്തിനായാണ് രണ്ടാഴ്ചയോളം ഇവ പുറത്തേക്ക് വരുന്നത്. 'നാസികബാത്രച്ചസ് സഹ്യാഡ്രെന്‍സിസ്' എന്ന ശാസ്ത്രനാമമുള്ള പര്‍പ്പിള്‍ ഫ്രോഗ് പന്നിമൂക്കന്‍ തവള, കുറവന്‍, മാവേലിത്തവള, പാതാള്‍ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു.

ജീവിച്ചിരിക്കുന്ന ഫോസിലായാണ് ഇവയെ കണക്കാക്കുന്നത്. സഹ്യപര്‍വതനിരകളില്‍ മാത്രം കാണപ്പെടുന്ന ഇവയെ നിരവധി തവണ സൈലന്‍റ് വാലിയുടെ പല ഭാഗങ്ങളിലായി കാണപ്പെട്ടിട്ടുണ്ട്.

No comments:

Post a Comment