കരയിലും വെള്ളത്തിലും ജീവിക്കുന്ന ഒരുപാട് ചെറുതും വലുതുമായ ജീവികൾ നമുക്ക് സുപരിചിതമാണ്. അതിൽ കരയിലും വെള്ളത്തിലുമായി ഒരുപോലെ ജീവിക്കുന്ന ഒത്തിരി ജീവജാലങ്ങളെയും നമുക്കറിയാവുന്നതാണ്. ഇവയിൽ പലതും മനുഷ്യന്റെ ശരീരത്തിനും ആരോഗ്യത്തിനും ജീവനും ഭീഷണയാകുന്ന ചിലതുണ്ട്. വളരെ ഉയർന്ന തരത്തിൽ വിഷം ശരീരത്തിൽ കൊണ്ട് നടക്കുന്നതും എന്നാൽ കാണുമ്പോൾ വലുപ്പത്തിൽ ചെറുതുമായ ഒരുപാട് ജീവികൾ വെള്ളത്തിലും കരയിലുമായി ജീവിക്കുന്നുണ്ട്.എന്നാൽ ഒട്ടുമിക്ക ആളുകൾക്കും അത്ര കണ്ടു തന്നെ പരിചയമില്ലാത്ത ജീവികളാണ് സുതാര്യജീവികൾ. അതെ സുതാര്യ ജീവികൾ. ഇവയെ കുറിച്ചുള്ള അറിവ് നിങ്ങൾക്ക് വളരെ പരിമിതമായിരിക്കും. എന്താണ് ഇവയെന്ന് നോക്കാം.
സുതാര്യമെന്നാൽ അതിന്റെ ഉൾഭാഗം നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ കഴിയുന്നത്. അതായത് ഒരു ഭാഗത്തു നിന്ന് ലൈറ്റ് അടിച്ചാൽ മറുഭാഗത്ത് കാണാം. ഇത്തരത്തിൽ സുതാര്യ ജീവികളുണ്ട്. ഇവ പ്രധാനമായും കാണുന്നത് വെള്ളത്തിലാണ്. ഒട്ടുമിക്കതും കടലിനടിയിൽ കാണപ്പെടുന്നു എന്നതാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത്തരം ജീവികളുടെ ഉൾഭാഗത്തുള്ള എല്ലാ ഞരമ്പുകളും മറ്റു അവയവങ്ങളുമെല്ലാം നമുക്ക് പുറത്തു നിന്നു നോക്കിയാൽ കാണാവുന്നതാണ്. ചില ജീവികൾ പ്രസവിക്കുന്നത് വരെ നമുക്ക് കാണാൻ കഴിയുമത്രേ. ഉദാഹരണത്തിന് ബോക്സ് ജെല്ലി ഫിഷ്. ഇതൊരു സുതാര്യമായ മത്സ്യമാണ്. ഇവ പ്രധാനമായും കാണപ്പെടുന്നത് ഓസ്‌ട്രേലിയയിലാണ്. ഇവ മനുഷ്യരുടെ ജീവനു ഭീഷണി ആയതിനാൽ ഇത്തരം മൽസ്യങ്ങൾ ഉള്ള ഭാഗത്തേക്ക് ആളുകൾ പോകുന്നത് ഓസ്‌ട്രേലിയൻ ഗവൺമെന്റ് വിലക്കേർപ്പെറ്ത്തിയിട്ടുണ്ട്. അതിനർത്ഥം ഇത്തരം മീനുകളുടെ ഉള്ളിൽ എത്രത്തോളം അപകടകാരിയായ വിഷമാണ് അടങ്ങിയിട്ടുള്ളത് എന്ന് ചിന്തിച്ചു നോക്കുക. കൂടാതെ ഇവിടെ ഈ മത്സ്യങ്ങൾ മൂലം വർഷത്തിൽ പത്തു മരണങ്ങൾ വരെ സംഭവിക്കാറുണ്ട് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
അടുത്തതായി ഗ്ലാസ് ക്യാറ്റ് ഫിഷ്. പേരിൽ തന്നെയുണ്ട് അതൊരു സുതാര്യമാണ് മൽസ്യം തന്നെയാണ് എന്നുള്ളത്. ഇവ കൂടുതലായും കാണപ്പെടുന്നത് തായ്‌ലൻഡിലാണ്. സാധാരണയായി സുതാര്യമായ മത്സ്യങ്ങൾക്ക് എല്ലുകൾ അഥവാ മുള്ളുകൾ ഉണ്ടായിരിക്കില്ല. എന്നാൽ മറ്റു സുതാര്യ ജീവികളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ ശരീരത്തിനുള്ളിൽ മുള്ളുകൾ ഉണ്ട് എന്നതാണ്. ഇവരുടെ ജീവിത കാലയളവ് അഞ്ചു വർഷം വരെയാണ്. ഇവയുടെ നീളം എന്ന് പറയുന്നത് 5 ഇഞ്ചാണ്. ഇവയെ കാണാൻ അതി മനോഹരമായതിനാൽ തായ്‌ലന്റുകാർ ഇവയെ വീടുകളിൽ വളർത്തി വരുന്നു. ഇത് പോലെ വ്യത്യസ്ഥമായ വിവിധ രാജ്യങ്ങളിൽ വസിക്കുന്ന സുതാര്യ ജീവികൾ ഇനിയുമുണ്ട്.
No comments:
Post a Comment