കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ടു ലണ്ടന്‍;18 രാജ്യങ്ങള്‍ കണ്ട് ഒരു ബസ് യാത്ര, പദ്ധതി 2021ല്‍
യാത്രാപ്രേമികളുടെ സ്വപ്ന യാത്രാ പദ്ധതിക്ക് ഇനി മാസങ്ങളുടെ കാത്തിരിപ്പ് മാത്രം. എന്തായിരിക്കും ആ സ്വപ്ന പദ്ധതിയെന്നാവും എല്ലാവരും ചിന്തിക്കുന്നത്. മറ്റൊന്നുമല്ല. ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനില്‍ നിന്നും ഇന്ത്യയുടെ തലസ്ഥാനമായ ദില്ലിയിലേക്കൊരു ബസ് സര്‍വീസ്. കേള്‍ക്കുമ്ബോള്‍ ഒരു ഭാവനയാണെന്ന് തോന്നുമെങ്കിലും സംഭവം യാഥാര്‍ത്ഥ്യമാകുന്ന പദ്ധതിയാണ്.
കൊവിഡ് പ്രതിസന്ധി എത്രയും പെട്ടെന്ന് നമ്മളെ വിട്ടുപോയാല്‍ അടുത്ത വര്‍ഷം, അതായത് 2021ഓടെ പദ്ധതി ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ബസ് യാത്ര എന്നാണ് ഹരിയാനയിലെ ഗുരുഗ്രാമിലുള്ള അഡ്വഞ്ചെഴ്‌സ് ഓവര്‍ലാന്‍ഡ് എന്ന ടൂറിസ്റ്റ് കമ്ബനിയുടെ പ്രഖ്യാപനം.എഴുപതു ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന യാത്രയില്‍ 18 രാജ്യങ്ങളിലൂടെ ബസ് കടന്നുപോകും.
മൊത്തം 20,000 കിലോമീറ്റര്‍ റോഡ് യാത്രയാണ് ഇത്. 'ബസ് ടു ലണ്ടന്‍' എന്നാണു ഈ സംരംഭത്തിന് പേരിട്ടിരിക്കുന്നത്. ഇതിനായി വെബ്സൈറ്റും ഇവര്‍ തുറന്നിട്ടുണ്ട്. മ്യാന്‍മര്‍, തായ്‌ലന്‍ഡ്, ലാവോസ്, ചൈന, കിര്‍ഗിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, റഷ്യ, ലാറ്റ്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ജര്‍മനി, നെതര്‍ലാന്റ്‌സ്, ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലൂടെയാണ് ബസ് കടന്നുപോവുക.
ഈ യാത്ര യാതാര്‍ത്ഥ്യമാകുന്നതോടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലും നേടുമെന്നാണ് അഡ്വഞ്ചേഴ്‌സ് ഓവര്‍ ലാന്‍ഡ് എന്ന യാത്രാ കമ്ബനിയുടെ സ്ഥാപകര്‍ പറയുന്നത്. സജ്ജയ് മദാനും തുഷാര്‍ അഗര്‍വാളുമാണ് ഇതിന്റെ സ്ഥാപകര്‍. 20,000 കിലോ മീറ്റര്‍ സഞ്ചരിച്ച് ദില്ലയില്‍ എത്തുന്ന ബസില്‍ യാത്രക്കാര്‍ക്ക് മുഴുനീളെ ടിക്കറ്റ് എടുക്കാന്‍ സാധിക്കും. അല്ലെങ്കില്‍ നാല് സെക്ടറുകളിലായി തിരിച്ചിട്ടുള്ള ഏതെങ്കിലും ഒരു സെക്ടറി മാത്രമായും യാത്ര ചെയ്യാം.
20 യാത്രക്കാരായിരിക്കും ബസുകളിലുണ്ടാവുക. മുഴുനീളെ യാത്ര ചെയ്യുന്നവര്‍ക്കായിരിക്കും സീറ്റ് നല്‍കുന്നതില്‍ പ്രാധാന്യം നല്‍കുക. ചൈനീസ് വന്‍മതില്‍ ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയുടെ വന്‍മതിലും മറ്റു പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളും ഉള്‍ക്കൊള്ളിച്ചായിരിക്കും യാത്ര. ഡല്‍ഹിയില്‍ എത്തുന്നതിന് മുമ്ബ് തായ്‌ലാന്‍ഡും മ്യാന്‍മറിലെ പഗോഡാസും സന്ദര്‍ശിക്കാന്‍ യാത്രക്കാരെ അനുവദിക്കും. അതേസമയം, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഒഴിവാക്കിയാണ് ബസ് യാത്ര ചെയ്യുക. എല്ലാം കമ്ബനി യാത്രയിലെ എല്ലാ കാര്യങ്ങളും കമ്ബനി ഏറ്റെടുത്ത് നടത്തും. ഇംഗ്ലീഷ് സംസാരിക്കുന്ന ഗൈഡ് യഥാസമയവും ബസില്‍ ഉണ്ടാവും.
സുരക്ഷിതവും ആഡംബര പൂര്‍ണവുമായ ബസായിരിക്കും യാത്രയ്ക്ക് ഉപയോഗിക്കുക. ടിക്കറ്റ് തുക ഒരാള്‍ക്ക് മുഴുനീളെ യാത്ര ചെയ്യാന്‍ 15 ലക്ഷം രൂപയായിരിക്കും കമ്ബനി ചാര്‍ജ് ചെയ്യുക. ഇതില്‍ ഭക്ഷണവും വിസ ചാര്‍ജും, ബോര്‍ഡര്‍ ക്രോസിംഗ്, എന്നിവ ഉള്‍പ്പെടും. രണ്ട് പേര്‍ക്ക് താമസിക്കാവുന്ന ഒരു ഹോട്ടല്‍ മുറിയും കമ്ബനി ഒരുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്
No comments:
Post a Comment