നമ്മുടെ ഭൂമി ഒരുപാട് ജൈവ വൈവിധ്യങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്. നമ്മള്‍ അറിഞ്ഞതും അറിയാത്തതും കാണാത്തതുമായ ഒട്ടനവധി ജീവ ജാലങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. പലതും ഇന്നും അജ്ഞാതമാണ്. ശാസ്ത്ര ലോകത്തിനു പോലും എത്തിപ്പെടാന്‍ കഴിയാത്ത എത്രയോ സസ്യ-ജീവ ജാലങ്ങള്‍ കരയിലും സമുദ്രത്തിലുമായി അതിവസിക്കുന്നുണ്ട്. അതിലുപരി സമുദ്രത്തിന്‍റെ അടിത്തട്ടില്‍ എത്രയോ ജീവ ജാലങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്. നമ്മള്‍ പല തരത്തിലുള്ള ജീവികളെയും കണ്ടിട്ടുണ്ട്. അവയ്ക്കെല്ലാം തന്നെ സാധാരണ രീതിയിലുള്ള പ്രത്യേകതകള്‍ മാത്രമേയൊള്ളൂ. ഇത് വരെയുള്ള ജീവിതത്തില്‍ നമ്മള്‍ ഒരുപാട് വിസ്മയവും അത്ഭുതവും തീര്‍ക്കുന്ന ജീവികളെ കണ്ടിട്ടുണ്ടാകും. നിരവധി പക്ഷികളെയും അവ പറക്കുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. ഓരോ പക്ഷിയും ഓരോ രീതിയിലാണ് പറക്കുന്നത്. എന്നാല്‍ ഇവയെല്ലാം തന്നെ അവയുടെ ചിറകുകള്‍ ഉപയോഗിച്ചാണ് പറക്കുന്നത്. പക്ഷെ, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ചിറകുകള്‍ ഇല്ലാthe പറക്കുന്ന ജീവികളും നമുക്ക് ചുറ്റുമുണ്ട്. അവ ഏതൊക്കെയാണ് എന്ന് നോക്കാം.
ആദ്യമായി ബാര്‍ബഡോസിലെ പറക്കുന്ന മത്സ്യത്തെ കുറിച്ചു നോക്കാം. തികച്ചും അവിശ്വസനീയമായ ഒരു കാഴ്ച്ച തന്നെ ആയിരിക്കുമല്ലേ? അതേ പറക്കുന്ന മത്സ്യം. ബാര്‍ബഡോസ് എന്ന സ്ഥലം പറക്കുന്ന മത്സ്യങ്ങളുടെ ലാന്‍ഡ് എന്നാണ് അറിയപ്പെടുന്നത്. വെള്ളത്തിന്‍റെ ഉപരിതലത്തില്‍ നിന്നും അത്യാവശം നല്ല ഉയരത്തില്‍ ടാഹ്ന്നെ ഇവ പറക്കും. ഭൂമിയില്‍ പലയിടങ്ങളിലും ഇവയെ നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ ബാര്‍ബഡോസ് ആണ് ഇവയുടെ പ്രധാന വിഹാര കേന്ദ്രം എന്ന് തന്നെ പറയാം. എന്നാല്‍ ഇവയ്ക്കു പറക്കാന്‍ പക്ഷികളെ പോലെ ചിറകുകള്‍ ഒന്നും തന്നെയില്ല. അതിനു പകരുമായി ഇവയ്ക്കു രണ്ടു വലിയ ഡോര്‍സല്‍ സ്വിങ്ങ്സ് ഉണ്ട്.ഇത് ഉപയോഗിച്ചാണ് ഇവ വായുഇല്‍ കൂടി പറക്കുന്നത്. മാത്രമല്ല, ഇവയ്ക്കു പ്രത്യേക ആകര്‍ഷണവുമാണ്. കൂടാതെ, ഇവ 50 മീറ്റര്‍ മുതല്‍ 165 മീറ്റര്‍ ഉയരത്തില്‍ വരെ സഞ്ചരിക്കാറുണ്ട് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അവസാനമായി രേഖപ്പയൂട്ത്തിയത് 1500 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കുമെന്നാണ്. എന്തായാലും വളരെ വിസ്മയകരമായ കാഴ്ച്ച തന്നെ ആയിരിക്കും. ഇവ ബാര്‍ബഡോസിലും കരീബിയയിലുമാണ് ഇപ്പോള്‍ കൂടുതലായും കാണപ്പെടുന്നത്.
No comments:
Post a Comment