Nature Through My Cam: September 2020

Sunday, 27 September 2020

ചിറകില്ലാതെ പറക്കുന്ന ഈ പാമ്പ്‌ നിസാരക്കാരനല്ല

 


നമ്മുടെ  ഭൂമി ഒരുപാട് ജൈവ വൈവിധ്യങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്‌. നമ്മള്‍ അറിഞ്ഞതും അറിയാത്തതും കാണാത്തതുമായ ഒട്ടനവധി ജീവ ജാലങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. പലതും ഇന്നും അജ്ഞാതമാണ്. ശാസ്ത്ര ലോകത്തിനു പോലും എത്തിപ്പെടാന്‍ കഴിയാത്ത എത്രയോ സസ്യ-ജീവ ജാലങ്ങള്‍ കരയിലും സമുദ്രത്തിലുമായി അതിവസിക്കുന്നുണ്ട്. അതിലുപരി സമുദ്രത്തിന്‍റെ അടിത്തട്ടില്‍ എത്രയോ ജീവ ജാലങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്. നമ്മള്‍ പല തരത്തിലുള്ള ജീവികളെയും കണ്ടിട്ടുണ്ട്. അവയ്ക്കെല്ലാം തന്നെ സാധാരണ രീതിയിലുള്ള പ്രത്യേകതകള്‍ മാത്രമേയൊള്ളൂ. ഇത് വരെയുള്ള ജീവിതത്തില്‍ നമ്മള്‍ ഒരുപാട് വിസ്മയവും അത്ഭുതവും തീര്‍ക്കുന്ന ജീവികളെ കണ്ടിട്ടുണ്ടാകും. നിരവധി പക്ഷികളെയും അവ പറക്കുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. ഓരോ പക്ഷിയും ഓരോ രീതിയിലാണ് പറക്കുന്നത്. എന്നാല്‍ ഇവയെല്ലാം  തന്നെ അവയുടെ ചിറകുകള്‍ ഉപയോഗിച്ചാണ് പറക്കുന്നത്. പക്ഷെ, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ചിറകുകള്‍ ഇല്ലാthe പറക്കുന്ന ജീവികളും നമുക്ക് ചുറ്റുമുണ്ട്. അവ ഏതൊക്കെയാണ് എന്ന് നോക്കാം.


ആദ്യമായി ബാര്‍ബഡോസിലെ പറക്കുന്ന മത്സ്യത്തെ കുറിച്ചു നോക്കാം. തികച്ചും അവിശ്വസനീയമായ ഒരു കാഴ്ച്ച തന്നെ ആയിരിക്കുമല്ലേ? അതേ പറക്കുന്ന മത്സ്യം. ബാര്‍ബഡോസ്‌ എന്ന സ്ഥലം പറക്കുന്ന മത്സ്യങ്ങളുടെ ലാന്‍ഡ് എന്നാണ് അറിയപ്പെടുന്നത്. വെള്ളത്തിന്‍റെ ഉപരിതലത്തില്‍ നിന്നും അത്യാവശം നല്ല ഉയരത്തില്‍ ടാഹ്ന്നെ ഇവ പറക്കും. ഭൂമിയില്‍ പലയിടങ്ങളിലും ഇവയെ നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ ബാര്‍ബഡോസ്‌ ആണ് ഇവയുടെ പ്രധാന വിഹാര കേന്ദ്രം എന്ന് തന്നെ പറയാം. എന്നാല്‍ ഇവയ്ക്കു പറക്കാന്‍ പക്ഷികളെ പോലെ ചിറകുകള്‍ ഒന്നും തന്നെയില്ല. അതിനു പകരുമായി  ഇവയ്ക്കു രണ്ടു വലിയ ഡോര്‍സല്‍ സ്വിങ്ങ്സ് ഉണ്ട്.ഇത് ഉപയോഗിച്ചാണ് ഇവ വായുഇല്‍ കൂടി പറക്കുന്നത്. മാത്രമല്ല,  ഇവയ്ക്കു പ്രത്യേക ആകര്‍ഷണവുമാണ്. കൂടാതെ, ഇവ 50 മീറ്റര്‍ മുതല്‍ 165 മീറ്റര്‍ ഉയരത്തില്‍ വരെ സഞ്ചരിക്കാറുണ്ട്  എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അവസാനമായി രേഖപ്പയൂട്ത്തിയത് 1500 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കുമെന്നാണ്. എന്തായാലും വളരെ വിസ്മയകരമായ കാഴ്ച്ച തന്നെ ആയിരിക്കും. ഇവ ബാര്‍ബഡോസിലും കരീബിയയിലുമാണ് ഇപ്പോള്‍ കൂടുതലായും കാണപ്പെടുന്നത്.

Sunday, 20 September 2020

900 കണ്ടി വയനാടിന്റെ ഹരിതഭംഗിക്ക് വനവിഭവങ്ങളാല്‍ സമൃദ്ധമായ ഇടം

 


തിങ്ങി നിറഞ്ഞ കാടിനുള്ളിലൂടെ യാത്ര ചെയ്യണമെന്ന് നിങ്ങളാഗ്രഹിക്കാറുണ്ടോ...? കാടും, മലകളും, അരുവികളും, കുന്നുകളും, പക്ഷിമൃഗാധികളേയും നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടോ...?

നിങ്ങള്‍ സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരാണോ...?
ഈ പറഞ്ഞതൊക്കെ ആര്‍ക്കും ഇഷ്ടമാവും. എന്നാലും ഒരു പഞ്ചിന് ചോദിച്ചെന്ന് മാത്രം. പ്രകൃതിയുടെ എല്ലാ ഗുണങ്ങളും ഒത്തു ചേര്‍ന്ന ഒരു സ്ഥലം. അതാണ് വയനാട്ടിലെ 900കണ്ടിയുടെ പ്രത്യേകത. പൂക്കോട് തടാകവും ബാണാസുരയും കുറുവാ ദ്വീപും പച്ചയണിഞ്ഞ തേയിലതോട്ടങ്ങളും പിന്നെ കുറച്ച്‌ കാടുകളുമായാല്‍ വയനാട് കഴിഞ്ഞു എന്നാണ് ധാരണയെങ്കില്‍ അതൊന്നുമല്ല, അതുക്കും മേലേ...
പ്രകൃതിഭംഗിയും ഹിമകണങ്ങള്‍ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദരക്കാഴ്ച്ചകളും നിറഞ്ഞ സ്ഥലം..

കാട്ടാനകളുടേയും കാട്ടുനായ്ക്കന്മാരുടെയും വാസസ്ഥലം... ഇത് 900 കണ്ടി, വയനാടിന്റെ ഹരിതഭംഗിക്ക് വനവിഭവങ്ങളാല്‍ സമൃദ്ധമായ ഇടം.
കല്‍പ്പറ്റയില്‍ നിന്ന് ഏകദേശം ഇരുപത് കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്നു. ചുണ്ടലില്‍ നിന്ന് മേപ്പാടി ചൂരല്‍മല സൂചിപ്പാറ റൂട്ടില്‍ 'കള്ളാടി' മഖാം കഴിഞ്ഞ് കിട്ടുന്ന ചെറിയ പാലം കടന്ന് വലത്തോട്ടുള്ള കുത്തനെയുള്ള വീതി കുറഞ്ഞ ടാര്‍ റോഡ്. പകുതി ദൂരം പിന്നിട്ടാല്‍ കോണ്‍ക്രീറ്റ് കൊണ്ടുള്ള പാതയാണ്. ബൈക്കിനോ അല്ലെങ്കില്‍ ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ക്കോ മാത്രം പോവാന്‍ പറ്റുന്ന വഴികള്‍. ഇരുവശങ്ങളിലും ഇടതൂര്‍ന്ന സുന്ദരവനം. ഇടയ്ക്ക് ചെറിയ വെള്ളച്ചാട്ടവും അരുവികളും നിങ്ങള്ക്കുകാണാം...
900കണ്ടി...ഇത് ഭൂമിയിലെ സ്വര്‍ഗ്ഗമാണ് എന്ന് പറയുന്നില്ല. എന്നാലൊന്ന് പറയാം. 'സ്വര്‍ഗീയാനുഭൂതി' എന്നൊന്നുണ്ടെങ്കില്‍ അതിവിടെ ലഭിക്കും. അത്ര മനോഹരം...

നൂറിലേറെ കുട്ടികളെ മുതുകിലേറ്റി നീന്തുന്ന ഘരിയാൽ

 


കുട്ടികളെ വളര്‍ത്തി വലുതാക്കുകയെന്നത് ഏതൊരു മാതാപിതാക്കള്‍ക്കും ശ്രമകരമായ പരിപാടിയാണ്. അത് മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല മൃഗങ്ങള്‍ക്കിടയിലും ഏതാണ്ട് സമാനമായ സ്ഥിതിയാണുള്ളത്. മിക്കവാറും മൃഗങ്ങളിലും ഇതിന്‍റെ ഉത്തരവാദിത്തം പ്രധാനമായും അമ്മമാര്‍ക്കായിരിക്കും. എന്നാല്‍ ഇന്ത്യയിലെ ഘരിയാലുകള്‍ക്കിടയില്‍ കുട്ടികളെ നോക്കുന്നതും നിയന്ത്രിക്കുന്നതും ഏതാണ്ട് പൂര്‍ണമായും അച്ഛന്‍മാരുടെ മാത്രം ചുമതലയാണ്. ഈ വിഭാഗത്തില്‍ പെട്ട ഒരു ഘരിയാൽ നൂറിലേറെ കുട്ടികളുമായി നദിയിലൂടെ നീന്തുന്ന ചിത്രമാണ് ഇപ്പോള്‍ ജനശ്രദ്ധ നേടുന്നത്.


മധ്യപ്രദേശിലെ ചമ്പല്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ഫൊട്ടോഗ്രാഫറായ ധൃതിമാൻ മുഖര്‍ജിയാണ് ഈ ചിത്രം പകര്‍ത്തിയത്. ശുദ്ധജലതടാകങ്ങളില്‍ കാണപ്പെടുന്ന മുതല വർഗത്തിൽ പെട്ട ഘരിയാൽ ആമ് ചമ്പല്‍ നദിയിലൂടെ തന്‍റെ നൂറിലേറെ കുട്ടികളുമായി യാത്രയ്ക്കിറങ്ങിയത്. ഒരു മാസത്തോളം പ്രായമുള്ളതായിരുന്നു കുട്ടികൾ. ഘരിയാൽ മുതല എന്ന് പൊതുവെ വിളിക്കുമെങ്കിലും ശുദ്ധജല ചീങ്കണ്ണി വിഭാഗത്തില്‍ പെട്ടവയാണ് ഈ അച്ഛനും മക്കളും. കുറേ കുഞ്ഞുങ്ങൾ പുറത്തും മറ്റുള്ളവര്‍ അച്ഛനു ചുറ്റുമായി നീന്തുന്നതും ചിത്രത്തില്‍ കാണാന്‍ സാധിക്കും. കുട്ടികളെ സുരക്ഷിതമായി നദി കടത്തുകയെന്നതാണ് അച്ഛന്‍റെ ലക്ഷ്യമെന്ന് ചിത്രമെടുത്ത ധൃതിമാൻ വിശദീകരിച്ചു.

സാധാരണ മുതലകള്‍ കുഞ്ഞുങ്ങളെ വായ്ക്കുള്ളിലാക്കിയാണ് ഒരുടത്തു നിന്നും മറ്റൊരുടത്തേക്ക് കൊണ്ടുപോകുന്നത്. എന്നാല്‍ വീതി കുറഞ്ഞ വായുള്ള ഘരിയാലുകള്‍ക്ക് ഇത് സാധ്യമല്ല. ഇതു മൂലം ഇവ കുട്ടികളെ പുറത്തേറ്റിയാണ് സഞ്ചരിക്കാറുള്ളത്. എണ്ണത്തില്‍ കൂടുതലാണെങ്കില്‍ തൊട്ടടുത്ത് തന്നെ നീന്താനും ഇവ കുട്ടികളെ അനുവദിക്കും. അതീവ വംശനാശ ഭീഷണി നേരിടുന്ന ഘരിയാലുകൾ ഇന്ത്യയിലും നേപ്പാളിലുമായി 650 എണ്ണം മാത്രമാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ ചിത്രത്തില്‍ കാണുന്ന കുഞ്ഞുങ്ങളെല്ലാം തന്നെ വളര്‍ന്ന് വലുതായി അച്ഛനമ്മമാര്‍ ആകട്ടെ എന്നാണ് പ്രതീക്ഷ.

ഈ കുട്ടികളെല്ലാം ഒരേ പിതാവില്‍നിന്നാണ് ജൻമം കൊണ്ടതെങ്കിലും അമ്മമാര്‍ വ്യത്യസ്തരാണ്. ആറോ ഏഴോ പെണ്‍ ഘരിയാലുകള്‍ ഈ ആണ്‍ ഘരിയാലിന് ഇണയായുണ്ടെന്നാണ് വനപാലകര്‍ വിശദീകരിക്കുന്നത്. ഇവരുടെയെല്ലാം കൂടി കുട്ടികളെയാണ് ആണ്‍ ഘരിയാൽ പുറത്തേറ്റി നീന്തുന്നതായി കാണുന്നത്. ഇവയുടെയെല്ലാം സംരക്ഷണത്തിന്‍റെ ഉത്തരവാദിത്തം ഈ കുടുംബം കൂട്ടമായാണ് നിര്‍വഹിക്കുന്നതെന്നും വനപാലകര്‍ പറയുന്നു.
15 അടി വരെ നീളവും 900 കിലോ വരെ ഭാരവും ഉള്ളവയാണ് ഈ ഇന്ത്യന്‍ ഘരിയാലുകൾ. പൊതുവെ മുതല വിഭാഗത്തില്‍ പെടുന്നവയാണ് ഇവയെങ്കിലും സാധാരണ കാണപ്പെടുന്ന മുതലവര്‍ഗങ്ങളില്‍നിന്ന് വലുപ്പത്തില്‍ ഇവ ചെറുതാണ്. താടി മുതല്‍ മൂക്ക് വരെ നീള്ളുന്ന വായ്ഭാഗം കൂര്‍ത്തിരിക്കുന്നതാണ് ഘരിയാലുകളെ തിരിച്ചറിയാനുള്ള എളുപ്പവഴി. ചമ്പലില്‍ മാത്രം ഈ വിഭാഗത്തില്‍ പെട്ട അഞ്ഞൂറോളം പൂര്‍ണ വളര്‍ച്ചയെത്തിയഘരിയാലുകളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഏതായാലും ധൃതിമാന്‍റെ ചിത്രം രാജ്യാന്തര തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. 2019 ഓഗസ്റ്റ് മുതല്‍ കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഏറ്റവുമധികം ശ്രദ്ധ പിടിച്ചുപറ്റിയ നൂറ് പരിസ്ഥിതി ചിത്രങ്ങളില്‍ ഒന്നായി ധൃതിമാന്‍റെ ഘരിയാൽ അച്ഛന്‍റെയും മക്കളുടെയും ചിത്രം തിരഞ്ഞെടുത്തിട്ടുണ്ട്. ലണ്ടന്‍ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററി പുറത്തിറക്കിയ പട്ടികയിലാണ് ധൃതിമാന്‍റെ ചിത്രമുള്ളത്.

Friday, 18 September 2020

ഇന്ന്​ ലോക മുളദിനം; ഇവിടെയുണ്ട്, ഇളങ്കാറ്റില്‍ സംഗീതം പൊഴിക്കുന്ന മുളങ്കൂട്ടങ്ങള്‍

 


ഒറ്റപ്പാലം: ഇളങ്കാറ്റി​െന്‍റ താളത്തിനൊത്ത് സംഗീതം പൊഴിക്കുന്ന മുളങ്കൂട്ടങ്ങളെ പാഴ്ചെടികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വേരോടെ പിഴുതെറിയുന്നവരുടെ സമൂഹത്തില്‍ വേറിട്ട കാഴ്ചയാവുകയാണ് ബാലകൃഷ്ണന്‍ തൃക്കങ്ങോട് എന്ന മുന്‍ അധ്യാപകന്‍.


എളുപ്പത്തില്‍ ലാഭം ലഭിക്കുന്ന ഇതര കൃഷികളെയെല്ലാം ഒഴിവാക്കി ഒന്നര ഏക്കറിലാണ് ബാലകൃഷ്ണന്‍ മുളങ്കൂട്ടം നട്ടുവളര്‍ത്തിയിരിക്കുന്നത്. പുല്ലിനത്തില്‍പെട്ട മുളയുടെ പാരിസ്ഥിതിക പ്രസക്തിയും ഉപയോഗയോഗ്യതയും മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഇദ്ദേഹത്തി​െന്‍റ മുളകൃഷിയെക്കുറിച്ചുള്ള ഹ്രസ്വചിത്രം ലോക മുളദിനമായ വെള്ളിയാഴ്ച മന്ത്രി വി.എസ്.
സുനില്‍കുമാര്‍ യുട്യൂബില്‍ പ്രകാശനം ചെയ്യും.

'സസ്യ'യുടെ ബാനറില്‍ 'പാമാര​െന്‍റ മരം' എന്നപേരില്‍ പുറത്തിറങ്ങുന്ന വിഡിയോ മന്ത്രിയുടെ ആശംസകളോടെയാണ് ആരംഭിക്കുന്നത്. എസ്. സുജിത്ത് സംവിധാനം നിര്‍വഹിച്ച ചിത്രത്തി​െന്‍റ ഛായാഗ്രഹണം ആര്‍. കിരണും ചിത്രസംയോജനം തോമസ്, ജെറി എന്നിവരുമാണ്.

ശരാശരി മലയാളികര്‍ഷകര്‍ മണ്ണും മനസ്സും റബര്‍കൃഷിയിലേക്ക് പറിച്ചുനട്ട കാലത്താണ് ബാലകൃഷ്ണന്‍ മുളങ്കൃഷിയിലേക്ക് തിരിഞ്ഞത്. നാട്ടിലുള്ള മുളകള്‍ കൂട്ടത്തോടെ കട്ടയിട്ട് നശിക്കുന്ന കാലമായിരുന്നു അത്. മുളയാണ് നാളത്തെ വിള എന്ന തിരിച്ചറിവാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് ചക്കക്ക്​ താരപദവി നേടിക്കൊടുത്ത ബാലകൃഷ്ണന്‍ പറയുന്നു.

ഇദ്ദേഹം സര്‍ക്കാറിന് നല്‍കിയ നിവേദനം പരിഗണിച്ചാണ് 2018 മാര്‍ച്ച്‌ 21ന് ചക്കക്ക്​ സംസ്ഥാന ഫലമെന്ന ഔദ്യോഗിക പദവി പ്രഖ്യാപിച്ചത്. മുള്ളില്ലാത്ത വിവിധ ഇനങ്ങള്‍ക്ക് പുറമേ നാടന്‍ മുളകളും ബാലകൃഷ്ണ​െന്‍റ തോട്ടത്തിലുണ്ട്.

പ്രകൃതിസൗഹൃദമാണ് മുളയെന്നും മണ്ണൊലിപ്പ് തടയാനും ജലസംരക്ഷണം ഉറപ്പാക്കാനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറയുന്നു. തോട്ടത്തില്‍ നിര്‍മിച്ച മഴക്കുഴികളിലൂടെ വെള്ളം ഭൂമിയിലേക്ക് താഴ്ന്നിറങ്ങുന്നതുമൂലം ഇതിന് സമീപമുള്ള കിണറുകള്‍ ജലസമൃദ്ധമാണ്​.

കാര്യമായ പരിചരണം ആവശ്യമില്ലാത്ത മുളക്ക് വിപണനസാധ്യത ഏറെയാണ്. ബാംബൂ കോര്‍പറേഷന്‍പോലെയുള്ള സ്ഥാപനങ്ങള്‍ക്ക് മുള കൂടിയതോതില്‍ ആവശ്യമുള്ളതായും ബാലകൃഷ്ണന്‍ പറഞ്ഞു. വട്ടി, കുട്ട തുടങ്ങിയ പരമ്ബരാഗത നിര്‍മാണത്തില്‍നിന്ന്​ അത്യാധുനിക ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനുവരെ ഇന്ന് മുളയെ ആശ്രയിക്കുന്നുണ്ട്.

2018ലെ വനമിത്ര പുരസ്‌കാരത്തിന് അര്‍ഹനായ ബാലകൃഷ്ണന്‍ ബ്ലോക്ക് പഞ്ചായത്ത് ജൈവവൈവിധ്യ സമിതി കണ്‍വീനറുമാണ്. ആഗോള ബാംബൂ ഓര്‍ഗനൈസേഷന്‍ ആരംഭിച്ചതാണ് മുളദിനം. 2009ല്‍ ബാങ്കോകില്‍ നടന്ന ലോക മുളസമ്മേളനമാണ് സെപ്റ്റംബര്‍ 18 മുളദിനമായി പ്രഖ്യാപിച്ചത്.

അതി സാഹസികമായ ആ വിവാഹ ചിത്രങ്ങള്‍ പകര്‍ത്തിയത് ഇവിടെയാണ്.

 


സോഷ്യല്‍ മീഡിയയില്‍ അടുത്തിടയ്ക്ക് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിവാഹചിത്രമാണ് അമേരിക്കാരായ റയാന്‍ മേയേഴ്‌സിന്റെയും സ്‌കൈയുടെയും വിവാഹ ചിത്രം. അതി സാഹസികമായി കൂറ്റന്‍ പാറയുടെ മുകളില്‍ നിന്നുകൊണ്ട് നവ ദമ്ബതികള്‍ നടത്തിയ ഫോട്ടോ ഷൂട്ട് ശ്വാസം അടക്കിയാണ് പലരും കണ്ടിരുന്നത്.

1900 അടി ഉയരത്തിലുള്ള മലമുകളില്‍ വരന്റെ കൈ വിട്ട് പിന്നോട്ട് വീഴാന്‍ പോകുന്ന രീതിയില്‍ നില്‍ക്കുന്ന വധുവിന്റെ ചിത്രം കണ്ട് പലരും രോക്ഷാകുലരായി. എന്നാല്‍, സഞ്ചാരികളായ ചിലര്‍ അന്വേഷിച്ചത്. ഈ കൂറ്റന്‍ പാറ നില്‍ക്കുന്ന സ്ഥലം എവിടെയെന്നാണ്.

യുഎസ്‌എയിലെ അര്‍ക്കന്‍സാസിലുള്ള ഓസാര്‍ക്ക് നാഷണല്‍ ഫോറസ്റ്റിന്റെ ഭാഗമായ അപ്പര്‍ ബഫല്ലോ ഘോരവനത്തിനുള്ളിലാണ് വിറ്റേക്കര്‍ പോയിന്റ് എന്നറിയപ്പെടുന്ന, ഈ പാറയുള്ളത്.

സമുദ്രനിരപ്പില്‍ നിന്നും 1900 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പാറ ഏറെക്കാലമായി വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. ഏറ്റവും കൂടുതല്‍ ഫോട്ടോഷൂട്ട് നടക്കുന്ന പ്രദേശങ്ങളിലൊന്നായ ഇവിടുത്തെ പ്രധാന ആകര്‍ഷണം വസന്തകാലത്തും വേനല്‍ക്കാലത്തുമുള്ള ഇവിടുത്തെ പച്ചപ്പാണ്. ശിശിരമാകുമ്ബോഴേക്കും ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലേക്ക് മാറുന്ന കാഴ്ചയും കണ്ണിന് കുളിര്‍മ നല്‍കുന്നതാണ്.

സ്ഥലം ആകര്‍ഷണീയമാണെങ്കിലും താഴേക്ക് തള്ളി നില്‍ക്കുന്ന പാറഭാഗം പൊട്ടലുള്ളതും ശക്തിയില്ലാത്തതുമാണ്. അതുകൊണ്ട് തന്നെ ഇവിടെ നില്‍ക്കുമ്ബോള്‍ അമിത ശ്രദ്ധ നല്‍കേണ്ടതായിട്ടുണ്ട്.

ജന്തുലോകത്തെ 'മഹാബലി' ഉപ്പുകുളത്തുമെത്തി

 


അലനല്ലൂര്‍: ജന്തുലോകത്തെ മഹാബലി എന്ന് വിശേഷണമുള്ള പാതാളത്തവള ഉപ്പുകുളത്തുമെത്തി. പൊന്‍പാറ വട്ടമലയിലെ അക്കതെക്കേതില്‍ മേരിയുടെ വീട്ടുമുറ്റത്ത് നിന്നാണ് കഴിഞ്ഞദിവസം പാതാള തവളയെ കണ്ടത്.


മേരിക്കും വീട്ടുകാര്‍ക്കും ജീവിയെ മനസ്സിലാകാതെ വന്നതോടെ അയല്‍വാസിയും അധ്യാപകനുമായ ജോസ് കുട്ടിയാണ് അതിഥിയെ തിരിച്ചറിഞ്ഞത്. മണ്ണിനടിയില്‍ ജീവിക്കുന്ന ഇവ വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പുറത്തുവരുക. മണ്ണിനടിയിലുള്ള ചിതലുകളാണ് മുഖ്യആഹാരം.

മണ്‍സൂണ്‍ കാലത്ത് പ്രത്യുല്‍പാദനത്തിനായാണ് രണ്ടാഴ്ചയോളം ഇവ പുറത്തേക്ക് വരുന്നത്. 'നാസികബാത്രച്ചസ് സഹ്യാഡ്രെന്‍സിസ്' എന്ന ശാസ്ത്രനാമമുള്ള പര്‍പ്പിള്‍ ഫ്രോഗ് പന്നിമൂക്കന്‍ തവള, കുറവന്‍, മാവേലിത്തവള, പാതാള്‍ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു.

ജീവിച്ചിരിക്കുന്ന ഫോസിലായാണ് ഇവയെ കണക്കാക്കുന്നത്. സഹ്യപര്‍വതനിരകളില്‍ മാത്രം കാണപ്പെടുന്ന ഇവയെ നിരവധി തവണ സൈലന്‍റ് വാലിയുടെ പല ഭാഗങ്ങളിലായി കാണപ്പെട്ടിട്ടുണ്ട്.

അറബിക്കടലിന് നടുവിൽ തലയെടുപ്പോടെ മുരുട് ജൻജീര കോട്ട

 


നമ്മുടെ സ്വന്തം ഭാരതം എന്നും വിസ്മയങ്ങളുടെ നാടാണ്. ഒരുപക്ഷേ മറ്റേതൊരു രാജ്യത്തുള്ളതിനെക്കാളും മനോഹരവും അത്ഭുതവും നിറഞ്ഞ നിരവധി ചരിത്ര സ്മാരകങ്ങൾ നമ്മുടെ ഭാരതത്തിൽ തന്നെയാണുള്ളത് എന്ന് നിസ്സംശയം പറയാം. ഓരോ ചരിത്ര സ്മാരകങ്ങളുടെയും നിർമ്മിതികൾ നമ്മെ അതിശയിപ്പിക്കും എന്ന് തീർച്ച. അത്തരത്തിലൊരു നിർമ്മിതിയെയാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. അറബിക്കടലിന് നടുവിൽ തലയെടുപ്പോടെ നിൽക്കുന്ന മുരുട് ജൻജീര കോട്ടയാണ് താരം.


നിരവധി ചരിത്രമുഹൂർത്തങ്ങൾക്കും യുദ്ധങ്ങൾക്കും സാക്ഷ്യം വഹിച്ച ഈ കോട്ട മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മുരുടിലാണ് സ്ഥിതിചെയ്യുന്നത്. ജൽ ദുർഗ്‌ കോട്ട എന്ന പേരിലും ഈ കോട്ട അറിയപ്പെടുന്നു. മുംബൈയിൽ നിന്നും 165 കിലോമീറ്റർ അകലെയുള്ള മുരുടിൽ നിന്ന് നോക്കിയാൽ കാണുന്ന ദ്വീപിലാണ് ഇന്ത്യയിലെ ഏറ്റവും ബലമേറിയ കോട്ട എന്നറിയപ്പെടുന്ന ജൻജീര കോട്ട കാണാൻ സാധിക്കുക. ദ്വീപിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും ഒറ്റ നോട്ടത്തിൽ കടലിൽ ഉയർന്നു വന്ന കോട്ട എന്നാണ് തോന്നുക.




കോട്ടയുടെ പേരായ ജൻജീര എന്നത് ഒരു അറബി പദം എന്നാണ് പറയുന്നത്. കൊങ്കണി ഭാഷയുമായും ഈ പദത്തിന് ബന്ധമുണ്ട്.

പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ കോട്ടയ്ക്ക് ഏതൊരു തരത്തിലുള്ള അക്രമങ്ങളെയും പ്രതിരോധിക്കാൻ ഉള്ള ശേഷിയുണ്ട്. തിരമാലകളിൽ നിന്നും രക്ഷ നേടാൻ 40 അടി ഉയരമുള്ള മതിലുകൾ ആണ് പണിതിരിക്കുന്നത്.

മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആൾക്കാർ ആണ് ആദ്യമായി ഇവിടെ ഒരു കോട്ട നിർമ്മിക്കുന്നത്. കടൽകൊള്ളക്കാരുടെ അക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് അവർ ഇത്തരത്തിലൊരു കോട്ട നിർമ്മിക്കുന്നത്. ശേഷം അഹമ്മദാബാദ് ഭരണാധികാരിയായിരുന്ന നൈസാം ഷാഹി സുൽത്താൻ ഇത് പിടിച്ചെടുക്കുകയും അതിനായി തന്നെ സഹായിച്ച അറബികൾക്കും മറ്റും കോട്ടയുടെ ചുമതല നൽകുകയും ചെയ്തു.               

കോട്ടയിലെ വൃത്താകൃതിയിൽ ഉള്ള 19 പോർച്ചുകൾ ആണ് എടുത്ത് പറയേണ്ട മറ്റൊരു ആകർഷണം. ശത്രുക്കളെ തുരത്താൻ ഉപയോഗിച്ചിരുന്ന 572 പീരങ്കികളിൽ മൂന്നെണ്ണം ഇന്നും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഈ പീരങ്കികൾക്ക് 12 കിലോമീറ്റർ ദൂരത്തേക്ക് വരെ വെടിയുതിർക്കാൻ സാധിക്കും.






   കോട്ടയുടെ വിശേഷങ്ങൾ പറയുമ്പോൾ കോട്ടയ്ക്കുള്ളിലെ ശുദ്ധജലം തരുന്ന രണ്ട് കുളങ്ങളെയും മറക്കാൻ പാടില്ലല്ലോ. ഇപ്പോഴും കടലിന് നടുവിലെ കോട്ടയിലെ ഈ ശുദ്ധജലകുളങ്ങൾക്ക് പിന്നിലെ രഹസ്യം കണ്ടെത്താൻ ആയിട്ടില്ല

മഴക്കാലത്ത് ഇവിടേക്കുള്ള യാത്രകൾ ഒഴിവാക്കുന്നത് നല്ലതാണ്. എന്തെന്നാൽ മഴക്കാലങ്ങളിൽ വലിയ തിരമാലകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് അപകടങ്ങൾക്ക് കാരണമാകും.



മുരുടിൽ നിന്നും ബോട്ട് മാർഗം വഴിയാണ് ഈ കോട്ടയിലെത്താൻ സാധിക്കുക. ഏകദേശം രണ്ടുമണിക്കൂർ കാണാൻ ഉള്ള കാഴ്ചകളുമായി ഇന്ത്യയിലെ ഏറ്റവും ബലമേറിയ കോട്ട നിങ്ങൾക്കായി കാത്തിരിക്കുന്നു.




ഭാരതത്തിലെ ജീവിക്കുന്ന മമ്മി

 


ഏതൊരു സഞ്ചാരിയും ഒരിക്കൽ എങ്കിലും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് ഹിമാലയം. കാണുന്ന ഓരോ കാഴ്ചകളും അത്ഭുതമായി തോന്നുന്നതിനാൽ ആണ് ഇവിടെ വരാനും സമയം ചിലവഴിക്കാനും പലരും ആഗ്രഹിക്കുന്നത്.


ഹിമാലയ യാത്രകളിൽ മറക്കാതിരിക്കണം സ്പിതി വാലിയിലെ ജീവിക്കുന്ന മമ്മിയുടെ ക്ഷേത്രം. ഹിമാചൽപ്രദേശിലെ കാസാ ജില്ലയിലെ ഗ്യൂ ഗ്രാമത്തിലാണ് ഏകദേശം 500 വർഷങ്ങൾ പഴക്കമുള്ള മമ്മിയെ കാണാൻ സാധിക്കുക. 15-)o നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബുദ്ധമത സന്യാസിയായിരുന്ന സാംഗ ഡെഞ്ചിൻ എന്ന വ്യക്തിയുടെ ശരീരമാണ് ഇവിടെ മമ്മിയാക്കി സൂക്ഷിച്ചിരിക്കുന്നത്. ഒരു ചില്ലുകൂടാരത്തിനുള്ളിൽ സുരക്ഷിതമാണ് മമ്മി. മമ്മിയുടെ നഖം, പല്ല്, മുടി എന്നിവ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരാളുടെ പോലെ തോന്നിപ്പിക്കുന്നതാണ്. ഒരു കെമിക്കലിന്റെയും സഹായമില്ലാതെ ഇപ്പോഴും ഈ ബുദ്ധസന്യാസിയുടെ ശരീരം കേടുകൂടാതെ ഇരിക്കുന്നത് അത്ഭുതം തന്നെയാണ്. ബുദ്ധ സന്യാസിയുടെ ശക്തിയുടെ ഫലമായാണ് ഇതിപ്പോഴും കേടുകൂടാതെ ഇരിക്കുന്നതെന്നാണ് വിശ്വാസികൾ പറയുന്നത്.




1975ൽ നടന്ന ഒരു ഭൂമികുലുക്കത്തിൽ ആണ് ബുദ്ധ സന്യാസിയുടെ ശരീരം കണ്ടെത്തുന്നത്. കുറച്ച് വർഷങ്ങളുടെ പഴക്കം മാത്രമാണ് തോന്നിയതെങ്കിലും തുടർന്നുള്ള വിശദമായ പഠനങ്ങൾക്ക് ശേഷമാണ് ഇതൊരു മമ്മിയാണെന്നും 500 വർഷങ്ങൾ പഴക്കമുണ്ടെന്നും മനസിലാക്കുന്നത്. മമ്മിയെ മഞ്ഞിനടിയിൽ നിന്നും ലഭിച്ചപ്പോൾ അതിൽ നിന്നും രക്തം വന്നിരുന്നു എന്നും പറയുന്നു.



ബുദ്ധമതവിശ്വാസ പ്രകാരം ശരീരം മമ്മിയാക്കുന്ന പതിവ് ഇല്ല. എന്നാൽ എന്തുകൊണ്ടാണ് ഈ ബുദ്ധ സന്യാസിയുടെ ശരീരം മമ്മിയാക്കിയത് എന്നത് സംശയം തന്നെ. അതേ സമയം അദ്ദേഹം ജീവിച്ചിരുന്ന സമയങ്ങളിൽ ഈ പ്രദേശത്ത് തേളിന്റെ ശല്യം കൂടുതൽ ആയിരുന്നെന്നും തേളുകളെ ഒഴിവാക്കാൻ ആയി ഇദ്ദേഹം ഗാഢമായ തപസ് ആരംഭിക്കുകയും അതേ അവസ്ഥയിൽ സമാധിയാകുകയും ചെയ്തു എന്നാണ് പറയുന്നത്. തേളുകൾ ഈ മലയിറങ്ങി പോയതും പറയേണ്ടത് തന്നെ.ജീവിക്കുന്ന മമ്മിയെ കാണാൻ നിരവധിയാളുകൾ ആണ് ഇവിടെ വർഷംതോറും എത്തുന്നത്.

കണ്ടാല്‍ നല്ല ഭംഗിയുള്ള ജീവികള്‍. പക്ഷെ അപകടം പതിയിരിപ്പുണ്ട്

 


കരയിലും വെള്ളത്തിലും ജീവിക്കുന്ന ഒരുപാട് ചെറുതും വലുതുമായ ജീവികൾ നമുക്ക് സുപരിചിതമാണ്. അതിൽ കരയിലും വെള്ളത്തിലുമായി ഒരുപോലെ ജീവിക്കുന്ന ഒത്തിരി ജീവജാലങ്ങളെയും നമുക്കറിയാവുന്നതാണ്. ഇവയിൽ പലതും മനുഷ്യന്റെ ശരീരത്തിനും ആരോഗ്യത്തിനും ജീവനും ഭീഷണയാകുന്ന ചിലതുണ്ട്. വളരെ ഉയർന്ന തരത്തിൽ വിഷം ശരീരത്തിൽ കൊണ്ട് നടക്കുന്നതും എന്നാൽ കാണുമ്പോൾ വലുപ്പത്തിൽ ചെറുതുമായ ഒരുപാട് ജീവികൾ വെള്ളത്തിലും കരയിലുമായി ജീവിക്കുന്നുണ്ട്.എന്നാൽ ഒട്ടുമിക്ക ആളുകൾക്കും അത്ര കണ്ടു തന്നെ പരിചയമില്ലാത്ത ജീവികളാണ് സുതാര്യജീവികൾ. അതെ സുതാര്യ ജീവികൾ. ഇവയെ കുറിച്ചുള്ള അറിവ് നിങ്ങൾക്ക് വളരെ പരിമിതമായിരിക്കും. എന്താണ് ഇവയെന്ന് നോക്കാം.


സുതാര്യമെന്നാൽ അതിന്റെ ഉൾഭാഗം നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ കഴിയുന്നത്. അതായത് ഒരു ഭാഗത്തു നിന്ന് ലൈറ്റ് അടിച്ചാൽ മറുഭാഗത്ത് കാണാം. ഇത്തരത്തിൽ സുതാര്യ ജീവികളുണ്ട്. ഇവ പ്രധാനമായും കാണുന്നത് വെള്ളത്തിലാണ്. ഒട്ടുമിക്കതും കടലിനടിയിൽ കാണപ്പെടുന്നു എന്നതാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത്തരം ജീവികളുടെ ഉൾഭാഗത്തുള്ള എല്ലാ ഞരമ്പുകളും മറ്റു അവയവങ്ങളുമെല്ലാം നമുക്ക് പുറത്തു നിന്നു നോക്കിയാൽ കാണാവുന്നതാണ്. ചില ജീവികൾ പ്രസവിക്കുന്നത് വരെ നമുക്ക് കാണാൻ കഴിയുമത്രേ. ഉദാഹരണത്തിന് ബോക്സ് ജെല്ലി ഫിഷ്. ഇതൊരു സുതാര്യമായ മത്സ്യമാണ്. ഇവ പ്രധാനമായും കാണപ്പെടുന്നത് ഓസ്‌ട്രേലിയയിലാണ്. ഇവ മനുഷ്യരുടെ ജീവനു ഭീഷണി ആയതിനാൽ ഇത്തരം മൽസ്യങ്ങൾ ഉള്ള ഭാഗത്തേക്ക് ആളുകൾ പോകുന്നത് ഓസ്‌ട്രേലിയൻ ഗവൺമെന്റ് വിലക്കേർപ്പെറ്ത്തിയിട്ടുണ്ട്. അതിനർത്ഥം ഇത്തരം മീനുകളുടെ ഉള്ളിൽ എത്രത്തോളം അപകടകാരിയായ വിഷമാണ് അടങ്ങിയിട്ടുള്ളത് എന്ന് ചിന്തിച്ചു നോക്കുക. കൂടാതെ ഇവിടെ ഈ മത്സ്യങ്ങൾ മൂലം വർഷത്തിൽ പത്തു മരണങ്ങൾ വരെ സംഭവിക്കാറുണ്ട് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

അടുത്തതായി ഗ്ലാസ് ക്യാറ്റ് ഫിഷ്. പേരിൽ തന്നെയുണ്ട് അതൊരു സുതാര്യമാണ് മൽസ്യം തന്നെയാണ് എന്നുള്ളത്. ഇവ കൂടുതലായും കാണപ്പെടുന്നത് തായ്‌ലൻഡിലാണ്. സാധാരണയായി സുതാര്യമായ മത്സ്യങ്ങൾക്ക് എല്ലുകൾ അഥവാ മുള്ളുകൾ ഉണ്ടായിരിക്കില്ല. എന്നാൽ മറ്റു സുതാര്യ ജീവികളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ ശരീരത്തിനുള്ളിൽ മുള്ളുകൾ ഉണ്ട് എന്നതാണ്. ഇവരുടെ ജീവിത കാലയളവ് അഞ്ചു വർഷം വരെയാണ്. ഇവയുടെ നീളം എന്ന് പറയുന്നത് 5 ഇഞ്ചാണ്. ഇവയെ കാണാൻ അതി മനോഹരമായതിനാൽ തായ്‌ലന്റുകാർ ഇവയെ വീടുകളിൽ വളർത്തി വരുന്നു. ഇത് പോലെ വ്യത്യസ്ഥമായ വിവിധ രാജ്യങ്ങളിൽ വസിക്കുന്ന സുതാര്യ ജീവികൾ ഇനിയുമുണ്ട്. 

Friday, 11 September 2020

BUTTERFLY

 


Pic : Dijin Sivadas

The butterfly is a flying flower, The flower a tethered butterfly. Just living is not enough," said the butterfly, "one must have sunshine, freedom and a little flower." Love is like a butterfly: It goes where it pleases and it pleases wherever it goes.

കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ടു ലണ്ടന്‍;18 രാജ്യങ്ങള്‍ കണ്ട് ഒരു ബസ് യാത്ര

 കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ടു ലണ്ടന്‍;18 രാജ്യങ്ങള്‍ കണ്ട് ഒരു ബസ് യാത്ര, പദ്ധതി 2021ല്‍



യാത്രാപ്രേമികളുടെ സ്വപ്ന യാത്രാ പദ്ധതിക്ക് ഇനി മാസങ്ങളുടെ കാത്തിരിപ്പ് മാത്രം. എന്തായിരിക്കും ആ സ്വപ്ന പദ്ധതിയെന്നാവും എല്ലാവരും ചിന്തിക്കുന്നത്. മറ്റൊന്നുമല്ല. ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനില്‍ നിന്നും ഇന്ത്യയുടെ തലസ്ഥാനമായ ദില്ലിയിലേക്കൊരു ബസ് സര്‍വീസ്. കേള്‍ക്കുമ്ബോള്‍ ഒരു ഭാവനയാണെന്ന് തോന്നുമെങ്കിലും സംഭവം യാഥാര്‍ത്ഥ്യമാകുന്ന പദ്ധതിയാണ്.

കൊവിഡ് പ്രതിസന്ധി എത്രയും പെട്ടെന്ന് നമ്മളെ വിട്ടുപോയാല്‍ അടുത്ത വര്‍ഷം, അതായത് 2021ഓടെ പദ്ധതി ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ബസ് യാത്ര എന്നാണ് ഹരിയാനയിലെ ഗുരുഗ്രാമിലുള്ള അഡ്വഞ്ചെഴ്‌സ് ഓവര്‍ലാന്‍ഡ് എന്ന ടൂറിസ്റ്റ് കമ്ബനിയുടെ പ്രഖ്യാപനം.എഴുപതു ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന യാത്രയില്‍ 18 രാജ്യങ്ങളിലൂടെ ബസ് കടന്നുപോകും.

മൊത്തം 20,000 കിലോമീറ്റര്‍ റോഡ് യാത്രയാണ് ഇത്. 'ബസ് ടു ലണ്ടന്‍' എന്നാണു ഈ സംരംഭത്തിന് പേരിട്ടിരിക്കുന്നത്. ഇതിനായി വെബ്സൈറ്റും ഇവര്‍ തുറന്നിട്ടുണ്ട്. മ്യാന്‍മര്‍, തായ്‌ലന്‍ഡ്, ലാവോസ്, ചൈന, കിര്‍ഗിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, റഷ്യ, ലാറ്റ്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ജര്‍മനി, നെതര്‍ലാന്റ്‌സ്, ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലൂടെയാണ് ബസ് കടന്നുപോവുക.

ഈ യാത്ര യാതാര്‍ത്ഥ്യമാകുന്നതോടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലും നേടുമെന്നാണ് അഡ്വഞ്ചേഴ്‌സ് ഓവര്‍ ലാന്‍ഡ് എന്ന യാത്രാ കമ്ബനിയുടെ സ്ഥാപകര്‍ പറയുന്നത്. സജ്ജയ് മദാനും തുഷാര്‍ അഗര്‍വാളുമാണ് ഇതിന്റെ സ്ഥാപകര്‍. 20,000 കിലോ മീറ്റര്‍ സഞ്ചരിച്ച്‌ ദില്ലയില്‍ എത്തുന്ന ബസില്‍ യാത്രക്കാര്‍ക്ക് മുഴുനീളെ ടിക്കറ്റ് എടുക്കാന്‍ സാധിക്കും. അല്ലെങ്കില്‍ നാല് സെക്ടറുകളിലായി തിരിച്ചിട്ടുള്ള ഏതെങ്കിലും ഒരു സെക്ടറി മാത്രമായും യാത്ര ചെയ്യാം.

20 യാത്രക്കാരായിരിക്കും ബസുകളിലുണ്ടാവുക. മുഴുനീളെ യാത്ര ചെയ്യുന്നവര്‍ക്കായിരിക്കും സീറ്റ് നല്‍കുന്നതില്‍ പ്രാധാന്യം നല്‍കുക. ചൈനീസ് വന്‍മതില്‍ ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയുടെ വന്‍മതിലും മറ്റു പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളും ഉള്‍ക്കൊള്ളിച്ചായിരിക്കും യാത്ര. ഡല്‍ഹിയില്‍ എത്തുന്നതിന് മുമ്ബ് തായ്‌ലാന്‍ഡും മ്യാന്‍മറിലെ പഗോഡാസും സന്ദര്‍ശിക്കാന്‍ യാത്രക്കാരെ അനുവദിക്കും. അതേസമയം, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഒഴിവാക്കിയാണ് ബസ് യാത്ര ചെയ്യുക. എല്ലാം കമ്ബനി യാത്രയിലെ എല്ലാ കാര്യങ്ങളും കമ്ബനി ഏറ്റെടുത്ത് നടത്തും. ഇംഗ്ലീഷ് സംസാരിക്കുന്ന ഗൈഡ് യഥാസമയവും ബസില്‍ ഉണ്ടാവും.

സുരക്ഷിതവും ആഡംബര പൂര്‍ണവുമായ ബസായിരിക്കും യാത്രയ്ക്ക് ഉപയോഗിക്കുക. ടിക്കറ്റ് തുക ഒരാള്‍ക്ക് മുഴുനീളെ യാത്ര ചെയ്യാന്‍ 15 ലക്ഷം രൂപയായിരിക്കും കമ്ബനി ചാര്‍ജ് ചെയ്യുക. ഇതില്‍ ഭക്ഷണവും വിസ ചാര്‍ജും, ബോര്‍ഡര്‍ ക്രോസിംഗ്, എന്നിവ ഉള്‍പ്പെടും. രണ്ട് പേര്‍ക്ക് താമസിക്കാവുന്ന ഒരു ഹോട്ടല്‍ മുറിയും കമ്ബനി ഒരുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്

കടലിന്റെ അടിയിൽ ചെന്ന് ടൈറ്റാനിക്കിനെ കാണാം

 കടലിന്റെ അടിയിൽ ചെന്ന് ടൈറ്റാനിക്കിനെ കാണാം, പത്തു ദിവസം നീണ്ടുനിൽക്കുന്ന യാത്ര പോകാം


മഞ്ഞുമലയിൽ ഇടിച്ച് കടലിന്റെ ആഴങ്ങളിലേക്ക് താഴ്ന്നിറങ്ങിയ ടൈറ്റാനിക്, ഇന്നും സങ്കടകരമായ ഒരോർമയാണ്. 1985 ൽ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതുവരെ ടൈറ്റാനിക് എന്ന കപ്പലും അതിന്റെ വിശേഷങ്ങളും കഥകൾ മാത്രമായിരുന്നു. ടൈറ്റാനിക് എന്ന പേരിൽ ഹോളിവുഡ് സിനിമ ഇറങ്ങിയപ്പോഴും നമ്മളിൽ പലരും ആഴങ്ങളിൽ മയക്കത്തിലാണ്ടുകിടക്കുന്ന കപ്പലിനെ ഒരു നോക്കു കാണാൻ ആഗ്രഹിച്ചിട്ടുണ്ടാകും. എങ്കിൽ ഇപ്പോൾ, 35 വർഷത്തിനുശേഷം, ഓഷ്യൻ ഗേറ്റ് ടൈറ്റാനിക് സർവേ എക്സ്പ്ലോർ എന്ന കമ്പനി ടൈറ്റാനിക്കിനെ നേരിട്ടു കാണാൻ അവസരമൊരുക്കുന്നു.

അടുത്ത വർഷം മുതൽ നിങ്ങൾക്ക് അത്യാധുനിക സജ്ജീകരണങ്ങളുള്ള സബ്‌മെർസിബിൾ റെക്ക് സൈറ്റിലേക്ക് ഇറങ്ങാനും ആധുനിക ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ കപ്പലിന്റെ അവശിഷ്ടങ്ങൾ കാണുവാനും സാധിക്കും.

ടൈറ്റാനിക് നേരിട്ട് കാണണമെങ്കിൽ, മുൻ‌കൂട്ടി ആസൂത്രണം ചെയ്യേണ്ടതുണ്ട്. അതിന് ആദ്യം ഒരു മിഷൻ സ്പെഷലിസ്റ്റ് ആകണം. മുഴുവൻ യാത്രയ്ക്കും കൂടി ഏകദേശം 125,000 ഡോളർ നൽകേണ്ടിവരും. ചെലവ് ഭീമമാണെങ്കിലും ഓഷ്യൻ‌ഗേറ്റ് വാഗ്ദാനം ചെയ്യുന്നത് അസാധ്യമായ ഒരു അനുഭവമാണ്.

ഇൗ യാത്ര ന്യൂഫൗണ്ട് ലാൻഡിലെ സെന്റ് ജോൺസിൽനിന്ന് ആരംഭിക്കുന്നു, അവിടെനിന്ന് നിങ്ങൾ ഡൈവ് സപ്പോർട്ട് കപ്പലിൽ കയറും. അവിടെ സന്ദർശകർക്കായി നിരവധി മിഷൻ ബ്രീഫുകൾ സംഘടിപ്പിച്ചിട്ടുണ്ട്. കപ്പൽ തകർന്ന സൈറ്റിലേക്ക് പോകുമ്പോൾ വേണ്ട സുരക്ഷാ പരിശീലനവും മറ്റും നൽകും. മൂന്നാം ദിവസം, നിങ്ങൾ വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ ടൈറ്റാനിക്കിന് മുകളിൽ എത്തും. യഥാർഥ അനുഭവം ആരംഭിക്കുന്നത് അവിടെ നിന്നാണ്. ടൈറ്റാനിക് കാണാനുള്ള ഓരോ മുങ്ങലും ആറ് മുതൽ എട്ട് മണിക്കൂർ വരെ നീളും; മറ്റ് കാഴ്ചകൾക്കായി മൂന്നു മണിക്കൂറും. ഏകദേശം പത്ത് ദിവസം നീണ്ടുനിൽക്കുന്ന യാത്രയാണിത്.

ഓരോ മിഷൻ സ്പെഷലിസ്റ്റിനും ഒരു സ്വകാര്യ മുറി ഉണ്ടായിരിക്കും. ഡൈവ് സപ്പോർട്ട് കപ്പലുകൾ മികച്ച സൗകര്യങ്ങളും കാര്യക്ഷമതയും ഇണക്കിയായാണ് നിർമിച്ചിരിക്കുന്നത്. ആവശ്യമായ ഭക്ഷണവും മറ്റും ഡൈവ് സപ്പോർട്ട് കപ്പലിൽ സൂക്ഷിക്കാം. സെന്റ് ജോൺസിലേക്കുള്ള നിങ്ങളുടെ വിമാന നിരക്ക് നേരത്തേ പറഞ്ഞ നിരക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.

സിനിമയിലും ചിത്രങ്ങളിലുമല്ലാതെ ടൈറ്റാനിക്കിനെ അടുത്തറിയാനുള്ള ഒരു അവസരമാണ് ഇത്. ചരിത്രത്തിൽ ഇടം നേടിയ അമൂല്യ കപ്പലിന്റെ വിശേഷങ്ങൾ നേരിട്ടറിയാൻ വിനോദസഞ്ചാരികൾക്ക് അടുത്ത വർഷം മുതൽ സാധിക്കും.


Divided by religion, united by Kochi ❤️

 


Our city has been home to people from so many religions, from so many parts of the world for centuries. That is why it is one of the most cosmopolitan cities in the country. 😍


A picture before the Covid era ...

Photo courtesy : Civi Varghese

Special thanks to Kochi Next 

Wednesday, 2 September 2020

രാജകുമാരന്റെ മേഴ്‌സിഡസിൽ കൂടുകൂട്ടി; കുഞ്ഞിനെ വിരിയിച്ച് പ്രാവ്

 


ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം രാജകുമാരന്റെ മേഴ്‌സിഡസ് എസ്.യു.വി കാറിൽ പ്രതീക്ഷിക്കാതെയാണ് ആ അതിഥികളെത്തിയത്. എന്നാൽ അനുവാദം ചോദിക്കാതെയെത്തിയ അവരെ രാജകുമാരൻ കൈവിട്ടില്ല. എങ്ങുനിന്നോ എത്തിയ പ്രാവുകളായിരുന്നു അത്. മേഴ്സിഡസിൽ കൂടുവെച്ച് മുട്ടയിട്ട പ്രാവ് വാർത്തകളിൽ നിറഞ്ഞിരുന്നു.


ഇപ്പോഴിതാ കാറിനു മുകളിലുണ്ടാക്കിയ കൂട്ടില്‍ വിരിഞ്ഞ പ്രാവിന്‍ കുഞ്ഞുങ്ങള്‍ ചിറക് മുളച്ച് പറന്നിരിക്കുകയാണ്. പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് അമ്മക്കിളി ഭക്ഷണം നല്‍കുന്നതും ഇവ കാറില്‍ നിന്നും പറന്നകലുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

കിളിക്കൂട് ശ്രദ്ധയില്‍ പെട്ട രാജകുമാരന്‍ കാറ് ഒരു മാസത്തോളമായി കാറ് ഉപയോഗിക്കാതെ പ്രാവിനായി മാറ്റിവെച്ചിരിക്കുകയായിരുന്നു.