നമ്മുടെ ഭൂമി എന്നത് വ്യത്യസ്തങ്ങളായ ജീവ ജാലങ്ങളുടെയും സസ്യങ്ങളുടെയും ആവാസ കേന്ദ്രമാണ്. അതിന് ശാസ്ത്ര ലോകം കണ്ടെത്തിയതും ഇനിയും കണ്ടു പിടിക്കാത്തതുമായ ഒട്ടനവധി ജീവികളും സസ്യങ്ങളുമുണ്ട്. അവയൊക്കെ ഇപ്പോഴും നമ്മുടെ കൺമറഞ്ഞു കിടക്കുന്നു എന്നതാണ് സത്യം. നമുക്കറിയാം നമുക്ക് ചുറ്റും ഒരുപാട് പാമ്പുകൾ അതിവസിക്കുന്നുണ്ട്. ചില വിഭാഗത്തിൽ പെട്ട പാമ്പുകളെ നമ്മുടെ വീട്ടു പറമ്പുകളിലും മറ്റും നമ്മൾ സ്ഥിരമായി കണ്ടു വരാറുണ്ട്. ഇനിയും നമ്മൾ കാണാത്ത അറിയാത്ത പാമ്പുകൾ ഈ ഭൂമിയിലുണ്ട്. വലതും ചെറുതും, വിഷമുള്ളതും വിഷമില്ലാത്തതും വിവിധ നിറത്തിലും ഭാവത്തിലുമുള്ള നിരവധി പാമ്പുകൾ ഇനിയുമുണ്ട്. അവ ഏതൊക്കെയാണ് എന്ന് നോക്കാം.
ആദ്യമായി സ്പൈനി ബുഷ് വൈപ്പർ എന്ന പേരുള്ള ഒരു പാമ്പിനെ പരിചയപ്പെടാം. ഇവയെ കാണാൻ ഡ്രാഗനെ പോലെയിരിക്കും. അതായത് ഡ്രാഗണ് പാമ്പിൽ ഉണ്ടായാൽ എങ്ങനിരിക്കും. അത് പോലെയാണ് സ്പൈനി ബുഷ് വൈപ്പർ. ഇതിന്റെ മുതുകിൽ ഡ്രാഗനെ പോലെ മുള്ളുകൾ അഥവാ സ്‌പയിനുകൾ ഉണ്ട്. അത് കൊണ്ട് തന്നെ ഇവയെ കാണാൻ ഡ്രാഗണിന്റെ കുഞ്ഞിനെ പോലെ തോന്നും. സൗത്ത് ആഫ്രിക്കയിലുള്ള കാടുകളിലാണ് ഇവയെ കൂടുതലായും കാണുന്നത്. ഇവയുടെ നീളം എന്ന് പറയുന്നത് 28. 7 ഇഞ്ചാണ്. ഡ്രാഗനെ പോലെ തന്നെ ഇവയുടെ തൊലിക്ക് പച്ചയും നീലയും ബ്രൗണും അടങ്ങുന്ന നിറമാണ്. ഓന്ത്, പല്ലി തുടങ്ങിയവയാണ് ഇവയുടെ പ്രധാന ഭക്ഷണം എന്ന് പറയുന്നത്. മാത്രമല്ല ഇവയുടെ വാളുകൾ ഉപയോഗിച്ച് കൊണ്ട് പ്രത്യേക രീതിയിലാണ് ഇരയെ പിടിക്കുന്നത്. എന്നാൽ, ഇവയുടെ വിഷം മനുഷ്യ ജീവന് ഏറെ അപകടം ചെയ്യുന്ന ഒന്നാണ്. ഇവയുടെ വിഷം മനുഷ്യ ശരീരത്തിനകത്ത് ചെന്നാൽ ഇന്റേണൽ ബ്ലീഡിങ്ങിനു കാരണമാകുന്നു. ഇത് പെട്ടെന്നുന്നുള്ള ജീവഹാനിക്ക് കാരണമാവുകയും ചെയ്യുന്നു. ഇത് പോലെ അപകടകാരിയും വിചിത്രവുമായ നിരവധി പാമ്പുക നമുക്ക് ചുറ്റുമുണ്ട്.
No comments:
Post a Comment