Nature Through My Cam: October 2020

Friday 9 October 2020

സിഗ്നൽ നഷ്ടപ്പെട്ടു, രാജ്യങ്ങൾ താണ്ടി റെക്കോർഡുകൾ സൃഷ്ടിച്ച ഓനോൺ എവിടെ? ആശങ്കയോടെ ഗവേഷകർ!

 World Thapal day... 



സാധാരണ കുയിലുകളുടെ വലുപ്പവും ചാരനിറത്തിലെ തൂവലുകളുമൊക്കെയായി കാഴ്ചയ്ക്ക് മറ്റേതൊരു കുയിലിനെയും പോലെ തന്നെയാണ് ഒാനോൺ. എന്നാൽ ഈ കുയിൽ സാധാരണക്കാരനല്ല എന്നതാണ് വാസ്തവം. കരയിലുള്ള പക്ഷികളിൽ ഏറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തിയ പക്ഷി എന്ന റെക്കോർഡാണ് ഒനോൺ നേടിയത്. 16 രാജ്യങ്ങളും 27 അതിർത്തികളും പിന്നിട്ട് 26000 കി.മീ ദൂരം പറന്നാണ് ഒനോൺ റെക്കോർഡുകൾ കീഴടക്കിയത്. മടക്കയാത്രയിൽ രണ്ടര ദിവസം കൊണ്ട് അറേബ്യൻ സമുദ്രം പിന്നിട്ട് യെമനിൽ പറന്നിറങ്ങിയ ഓനോണിന്റെ സിഗ്നൽ ഒക്ടോബർ ഒന്നിനാണ് അവസാനമായി ഗവേഷകർക്ക് ലഭിച്ചത്. ഇന്നലെ വരെ ഓനോണിന്റെ യാതൊരു വിവരവും ഗവേഷകർക്ക് ലഭിക്കാതായതോടെയാണ് ആശങ്കയുയർന്നത്.


തന്റെ വാസസ്ഥലമായ സാംബിയയിൽ നിന്നു കഴിഞ്ഞ ശൈത്യകാലത്താണ് ഒാനോൺ ദേശാടനം ആരംഭിച്ചത്. നിരവധി രാജ്യങ്ങളിലൂടെ സഞ്ചരിച്ച്, ശക്തമായ കാറ്റും പ്രതികൂലമായ കാലാവസ്ഥകളുമെല്ലാം അതിജീവിച്ച്, ഒരു സമുദ്രവും കടന്ന നീണ്ട ദേശാടനം അവസാനിച്ചത് മംഗോളിയയിലാണ്.
കഴിഞ്ഞ വർഷം ഒാനോൺ അടക്കം അഞ്ച് കുയിലുകളുടെ സഞ്ചാരപഥം കണ്ടെത്തുന്നതിനായി ഗവേഷകർ അവയുടെ ശരീരത്തിൽ സാറ്റ്‌ലെറ്റ് ടാഗുകൾ ഘടിപ്പിച്ചിരുന്നു. ഇതിലൂടെയാണ് ഇത്രയും നീണ്ട ദേശാടനം ഒാനോൺ നടത്തിയെന്നു കണ്ടെത്തിയത്. മംഗോളിയയിലെ ഗവേഷകരും ബ്രിട്ടിഷ് ട്രസ്റ്റ് ഫോർ ഓർണിത്തോളജിയും സംയുക്തമായാണ് മംഗോളിയ കുക്കു പ്രോജക്ട് എന്ന പേരിൽ കുയിലുകളുടെ സഞ്ചാരത്തെക്കുറിച്ച് പഠനം നടത്തിയത്.

2019 ജൂണിലാണ് ഓനോണിന് സാറ്റ്‌ലെറ്റ് ടാഗ് നൽകിയത്. 16 രാജ്യങ്ങളും 27 അതിർത്തികളും കടന്ന് 26000 കിലോമീറ്റർ ദൂരം അതിനുശേഷം ഒാനൺ സഞ്ചരിച്ചു. സഞ്ചാരത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലൂടെ വിശ്രമമില്ലാതെ നൂറു കണക്കിന് കിലോമീറ്ററുകൾ ഒനോൺ പറന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മണിക്കൂറിൽ ശരാശരി 60 കിലോമീറ്റർ വേഗത്തിലാണ് ടാൻസാനിയ, കെനിയ, സോമാലിയ എന്നീ പ്രദേശങ്ങളിലൂടെ ഒാനോൺ സഞ്ചരിച്ചത്.




അറബിക്കടൽ കടന്നശേഷം ഇന്ത്യയ്ക്കും ബംഗ്ലാദേശിനും മുകളിലൂടെ വളരെ വേഗത്തിൽ പറന്നു നീങ്ങി. അതിനുശേഷം ചൈനയും ബർമയുമെല്ലാം കടന്നാണ് പ്രജനനം നടത്തുന്നതിനായി ഓനോൺ മംഗോളിയയിൽ എത്തിച്ചേർന്നത്. ഒാനോണിനൊപ്പം സാറ്റ്‌ലെറ്റ് ടാഗുകൾ നൽകിയ മറ്റ് നാലു കുയിലുകൾക്ക് പക്ഷേ ലക്ഷ്യസ്ഥാനത്തെത്താൻ സാധിച്ചില്ലായിരുന്നു.



മടക്കയാത്രയിൽ ഇന്ത്യയിലെ രാജസ്ഥാനും ബിഹാറുമുൾപ്പെടെ മിക്ക പ്രദേശങ്ങളിലൂടെയും ഓനോൺ സഞ്ചരിച്ചിരുന്നു. മൂന്ന് രാജ്യങ്ങളുടെ അതിർ‍ത്തികൾ പിന്നിട്ട് 5426 കിലോമീറ്റർ സഞ്ചരിച്ച് ഓനോൺ രാജസ്ഥാനിലെത്തിയത് സെപ്റ്റംബർ 24 നായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ യെമനിലേക്കുള്ള യാത്ര തുടങ്ങി. അറേബ്യൻ സമുദ്രം താണ്ടാൻ ഓനോണിന് വേണ്ടി വന്നത് വെറും രണ്ടര ദിവസം മാത്രമാണ്. 65 മണിക്കൂറിനുള്ളിൽ 3500 കിലോമീറ്റനാണ് ഓനോൺ സമുദ്രത്തിനു മുകളിലൂടെ പറന്നത്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലായിരുന്നു ഓനോണിന്റെ സഞ്ചാരമെന്ന് ഗവേഷകർ വ്യക്തമാക്കി. സെപ്റ്റംബർ 27ന് തെക്കൻ യമനിൽ പറന്നിറങ്ങി. രണ്ടര ദിവസം നിർത്താതെ പറന്നതിനു ശേഷം വിശ്രമിക്കാനും ആഹാരം തേടാനുമാകും ഇനിയുള്ള ദിവസങ്ങൾ യമനിൽ ചിലവഴിക്കുക. ലക്ഷ്യസ്ഥാനത്ത് ദേശാടനം കഴിഞ്ഞ് തിരിച്ചെത്താൻ ഇനിയും ഏറെദൂരം പിന്നിടാനുണ്ട് ഓനോണിന്.

ഇതിനിടയിൽ ആണ് ആശങ്കാജനകമായ റിപ്പോർട്ട് ബേർഡിങ് ബെയ്ജിങ്ങിന്റെ സൈറ്റിൽ വന്നത്. ഒക്ടോബർ ഒന്നിന് ശേഷം ഓനോണിന്റെ സിഗ്നലുകൾ കിട്ടുന്നില്ല. ചിലപ്പോൾ ഭക്ഷണമന്വേഷിച്ച് താഴ്ന്ന് പറക്കുന്നതിനാലാവാം ഇതെന്നാണ് ഗവേഷകരുടെ നിഗമനം. കുറച്ചു ദിവസങ്ങൾ കൂടി നീരീക്ഷിക്കാനാണ് ഗവേഷകരുടെ തീരുമാനം. എന്നിട്ടും സിഗ്നലുകൾ കിട്ടിയില്ലെങ്കിൽ എന്തെങ്കിലും ആപത്ത് സംഭവിച്ചിരിക്കാം. എന്തായാലും ഓനോണിൽ നിന്നുള്ള സിഗ്നലുകൾ കണ്ടെത്താനായി കണ്ണും നട്ട് കാത്തിരിക്കുകയാണ് ഗവേഷകർ. ഓനോണിന് ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയുമായി ലോകവും.

Tuesday 6 October 2020

ഇര ചാകാൻ ക്ഷമയോടെ കാത്തിരിക്കും, കുത്തി വയ്ക്കുന്നത് ബാക്ടീരിയയോ വിഷമോ?; കൊമാഡോ ഡ്രാഗണുകളും ഭീഷണിയിൽ!

 


ഒരിക്കല്‍ ഓസ്ട്രേലിയിലും ഏഷ്യയിലും വ്യാപകമായി കാണപ്പെട്ടിരുന്ന ഭൂമിയിലെ ഏറ്റവും വലിയ ഈ പല്ലിവര്‍ഗമാണ് കൊമാഡോ ഡ്രാഗണുകൾ. ഇന്ന് ഇവ ഏതാനും ദ്വീപുകളിലും ഓസ്ട്രേലിയയുടെ ചില ഭാഗങ്ങളിലും മാത്രമാണ് അവശേഷിക്കുന്നത്. ഈ കൊമോഡോ ഡ്രാഗണുകളും അധികം വൈകാതെ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനം തന്നെയാണ് ഇവയുടെയും അന്തകനാകുന്നത്. നിരവധി ജീവികൾ കാലാവസ്ഥാ വ്യതിയാനം മൂലം ഇപ്പോൾ തന്നെ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞു. കൃത്യമായ നടപടികൾ സ്വീകിച്ചില്ലെങ്കിൽ അവയുടെ ഗണത്തിലേക്ക് കൊമാഡോ ഡ്രാഗണുകളും എത്തപ്പെടാൻ കാലതാമില്ലെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.


എക്കോളജി ആൻഡ് എവല്യൂഷൻ എന്ന ജേർണലിലാണ് ഇതു സംബന്ധിച്ച പഠന വിവരങ്ങൾ പ്രസിധീകരിച്ചിരിക്കുന്നത്. ആഗോളതാപനം മൂലം കടലിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതാമ് ദ്വീപ് നിവാസികളായ കൊമാഡോ ഡ്രാഗണുകൾക്ക് ഭീഷണിയാകുന്നത്. തീരദേശങ്ങളിൽ വസിക്കുന്ന ഇവയേയാകും കടൽ ജലനിരപ്പുയരുന്നത് കൂടുതലായും ബാധിക്കുക.

ഇന്തോനീഷ്യയിലെ ചില ദ്വീപുകള്‍ ഉള്‍പ്പടെയുള്ള പല സ്ഥലങ്ങളിലേക്കും ഈ കൂറ്റന്‍ കൊമാഡോ ഡ്രാഗണുകള്‍ എത്തിയത് മനുഷ്യരെത്തുന്നതിനും ഏതാണ്ട് ആയിരം വര്‍ഷം മുന്‍പു മാത്രമാണ്. ഇവ വിദഗ്ധരായ വേട്ടക്കാരായിരുന്നുവെങ്കില്‍ വിശാലമായ ഒരു പ്രദേശത്തു നിന്ന് ഇത്രയും ചുരുങ്ങി ചില ദ്വീപുകളിലേക്കു മാത്രം ഒതുങ്ങി പോകില്ലായിരുന്നുവെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഒട്ടേറെ പ്രത്യേകതകളുള്ള ജീവികളാണ് കൊമാഡോ ഡ്രാഗണുകൾ. ഇരയെ ആക്രമിച്ച് അതു ചാകാൻ ക്ഷമയോടെ ഒരു ദിവസത്തിലേറെ കാത്തിരിക്കുന്ന ജീവികളാണിവ. കാഴ്ചയില്‍ കൂറ്റന്‍ പല്ലിയുടെ രൂപവും വേട്ടയാടുമ്പോള്‍ മുതലയ്ക്കു സമാനമായ പതുങ്ങലും ഇരയെ കൊല്ലാന്‍ പാമ്പിന്‍റെ മാര്‍ഗവും സ്വീകരിക്കുന്ന ഇഴജന്തു ലോകത്തിലെ ഏറ്റവും വലിയ പല്ലി വർഗമാണിത്.

ചിലരുടെ നിരീക്ഷണത്തില്‍ ഇരയെ വിഷം കുത്തി വച്ചു നിര്‍വീര്യമാക്കി ക്ഷമയോടെ കാത്തിരുന്ന് ഒടുവില്‍ ഭക്ഷണമാക്കുന്ന ജീവിയാണ് കൊമാഡോ ഡ്രാഗണ്‍. ചിലര്‍ക്കാകട്ടെ ഒരു ജീവിയെ പോലും വേട്ടയാടാന്‍ ശാരീരിക ക്ഷമതയോ വേഗതയോ ഇല്ലാത്ത മിക്കപ്പോഴും ചെറുജീവികളെ തിന്നു വിശപ്പടക്കും വല്ലപ്പോഴും മാത്രം ലോട്ടറി അടിക്കുന്നത് പോലെ വലിയ ജീവികളെ ഇരയാക്കാന്‍ അവസരം ലഭിക്കുകയും ചെയ്യുന്ന ദുര്‍ബലരാണ് കൊമാഡോ ഡ്രാഗണുകള്‍. ഈ തര്‍ക്കം പോലെ തന്നെയാണ് കൊമാഡോ ഡ്രാഗണുകള്‍ ഇരയുടെ മേല്‍ കുത്തി വയ്ക്കുന്നതു വിഷമോ ബാക്ടീരിയയോ എന്ന സംശയവും.

36 മണിക്കൂര്‍ നേരത്തെ കാത്തിരിപ്പ്

ഇരയെ കടിച്ച ശേഷം അതിനെ വേട്ടയാടാന്‍ കൊമാഡോ ഡ്രാഗണ്‍ എന്ന ജീവി കാത്തിരിക്കുന്ന ശരാശരി സമയമാണിത്. മാനും പന്നിയും മുതല്‍ കൂറ്റന്‍ കാട്ടു പോത്തിനേയും അപൂര്‍വമായി മനുഷ്യരെയും വരെ ഇവ പതിയിരുന്നു വേട്ടയാടി കൊന്നു തിന്നിരുന്നു എന്നതിനു തെളിവുകളുണ്ട്. നിരവധി കാര്യങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കിലും ഗവേഷകര്‍ ഒരേ അഭിപ്രായം മുന്നോട്ടു വയ്ക്കുന്നത് കൊമാഡോ ഡ്രാഗണുകളുടെ ക്ഷമയുടെ കാര്യത്തിലാണ്. ഒരു ഇരയെ കടിച്ചു കഴിഞ്ഞാൽ മണിക്കൂറുകളോളം അതിന്‍റെ മരണം വരെ അതിനെ പിന്തുടര്‍ന്നു കണ്ടെത്തി ഭക്ഷണമാക്കുന്നവയാണ് ഈ കൊമാഡോ ഡ്രാഗണുകള്‍.

കുത്തി വയ്ക്കുന്നത് ബാക്ടീരിയയോ വിഷമോ




പൂര്‍ണ വളര്‍ച്ചയെത്തിയ കൊമാഡോ ഡ്രാഗണ് ഒരു മനുഷ്യന്‍റെ നീളമുണ്ടാകും. വന്യജീവികളെ മുതല്‍ വളര്‍ത്തു മൃഗങ്ങളായ കന്നുകാലികളെ വരെ വേട്ടയാടുന്നതില്‍ ഇവ കുപ്രസിദ്ധരാണ്.അപാരമായ ക്ഷമയ്ക്കൊപ്പം വേട്ടയാടാന്‍ ഇവയെ സഹായിക്കുന്നത് ഇവ കടിക്കുമ്പോള്‍ ഇരയിലേക്കു കുത്തി വയ്ക്കപ്പെടുന്ന ഒരു ഘടകമാണ്. 2013 വരെ കൊമാഡോ ഡ്രാഗണുകള്‍ ഇരയിലേക്കു കുത്തി വയ്ക്കുന്നത് വിഷമാണോ ബാക്ടീരിയ ആണോ എന്നതു സംബന്ധിച്ച തര്‍ക്കം തുടര്‍ന്നിരുന്നു. പിന്നീട് ഇതു വിഷമാണെന്ന നിഗമനത്തിലേക്കെത്തിയെങ്കിലും ഒരിനം ബാക്ടീരിയയ്കും ഇരയുടെ മരണത്തില്‍ ചെറുതല്ലാത്ത പങ്കുണ്ടെന്ന കണ്ടെത്തല്‍ ഇപ്പോള്‍ വീണ്ടും ഉയര്‍ന്നു വന്നിരിക്കുകയാണ്.

1980 കളില്‍ വാള്‍ട്ടന്‍ അഫന്‍ബര്‍ഗ് എന്ന ഗവേഷകനാണ് കൊമാഡോ ഡ്രാഗണുകളെ ആദ്യമായി വിശദമായ നിരീക്ഷണത്തിനു വിധേമാക്കുന്നത്. അഫന്‍ബര്‍ഗാണ് ഇരയെ കടിച്ച ശേഷം അവയുടെ മരണം വരെ മണിക്കൂറുകളോളം പിന്തുടര്‍ന്ന് കാത്തിരിക്കുന്ന കൊമാഡോ ഡ്രാഗണുകളുടെ രീതി കണ്ടെത്തിയതും. കൊമാഡോ ഡ്രാഗണുകളുടെ കടിയേറ്റാല്‍ ആ ജീവിയുടെ ശരീരത്തിനു പുറത്തു പല തരത്തിലുള്ള പാടുകളും വൈറസ്, ഫംഗസ് ബാധ പോലുള്ള അടയാളങ്ങളും ഉണ്ടാകുന്നതായി അഫന്‍ബര്‍ഗ് കണ്ടെത്തി. കൂടാതെ ജീവി ക്ഷീണിച്ചവശനായി മരിക്കുന്നതായും അഫന്‍ബര്‍ഗ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് കടിയേറ്റ ഭാഗവും കൊമാഡോ ഡ്രാഗണുകളുടെ വായും പരിശോധിച്ചതോടെ അപകടകരമായ ബാക്ടീരിയകളുടെ സാന്നിധ്യവും അഫന്‍ബര്‍ഗ് കണ്ടെത്തി. ഇതോടെയാണ് കൊമാഡോ ഡ്രാഗണുകള്‍ ജീവികളില്‍ കുത്തിവയ്ക്കുന്നത് ബാക്ടീരിയയാണെന്ന നിഗമനത്തിലേക്കു ശാസ്ത്രലോകം എത്തിയത്.

തുടര്‍ന്ന് ഏകദേശം രണ്ടര പതിറ്റാണ്ടു കാലത്തോളം ഈ ധാരണ മാറാതെ നിന്നു. 2006 ലാണ് അഫന്‍ബര്‍ഗിന്‍റെ കണ്ടെത്തലിനെ ചോദ്യം ചെയ്യുന്ന പുതിയ വഴിത്തിരിവ് കൊമാഡോ ഡ്രാഗണുകളെ സംബന്ധിച്ച ഗവേഷണത്തില്‍ ഉണ്ടാകുന്നത്. കൊമാഡോ ഡ്രാഗണുകളുടെ വംശനാശം സംഭവിച്ച മുന്‍ഗാമികളായ മോണിട്ടര്‍ ലിസാര്‍ഡ് എന്ന ജീവികള്‍ വിഷം കുത്തി വച്ചാണ് ഇരകളെ കൊന്നിരുന്നതെന്ന് ഒരു സംഘം ഗവേഷകര്‍ കണ്ടെത്തി. മോണിട്ടര്‍ ലിസാര്‍ഡും അകന്ന ബന്ധുക്കളായ പാമ്പുകളും വിഷം ഉപയോഗിക്കുമ്പോൾ കൊമാഡോ ഡ്രാഗണുകള്‍ മാത്രം എങ്ങനെയാണ് ബാക്ടീരിയകളെ ഉപയോഗിക്കുന്നതെന്ന ചോദ്യവും ഉയര്‍ന്നു.

2013 ലെ വഴിത്തിരിവ്




2006ല്‍ ഉയര്‍ന്ന സംശയത്തെ തുടര്‍ന്ന് പിന്നീട് കൂടുതല്‍ വിശദമായ പഠനങ്ങള്‍ നടന്നു. ഒടുവില്‍ 2013 ല്‍ അഫന്‍ബര്‍ഗിന്‍റെ കണ്ടെത്തലുകളെ ഖണ്ഡിച്ചുകൊണ്ട് ഓസ്ട്രേലിയയിലെ ക്യൂന്‍സ്‌ലന്‍ഡ് സര്‍വകലാശാല ഗവേഷകന്‍ ബ്ര്യാന്‍ ഫ്രൈ കൊമാഡോ ഡ്രാഗണുകളും ഇരകളില്‍ കുത്തി വയ്ക്കുന്നതു വിഷമാണെന്നു പ്രഖ്യാപിച്ചു. വിഷം മാത്രമല്ല കൊമാഡോ ഡ്രാഗണിന്‍റെ ആഴത്തിലുള്ള കടിയേറ്റതിനെ തുടര്‍ന്നു രക്തം വാര്‍ന്നു പോകുന്നതും ഇരകളുടെ മരണത്തിനു മറ്റൊരു കാരണമാകുന്നതായും ബ്ര്യാന്‍ തിരിച്ചറിഞ്ഞു. ഇങ്ങനെ വിഷം ഉള്ളില്‍ ചെല്ലുന്ന ജീവിയുടെ രക്തസമ്മര്‍ദത്തില്‍ പതിയെ കുറവുണ്ടാകുന്നു. ഇതോടൊപ്പം രക്തം വാര്‍ന്നു പോകുന്നത് ഇരയെ കൂടുതല്‍ ദുര്‍ബലരാക്കുകയും ചെയ്യുന്നു എന്നും ബ്ര്യാന്‍ വിശദീകരിച്ചു.

കടിയേറ്റ് ഒരു ദിവസം കഴിഞ്ഞാണ് അഫന്‍ബര്‍ഗ് ഒരു ഇരയായ കാട്ടുപോത്തിന്‍റെ ശരീരം പരിശോധിച്ചത്. ഈ കാലയളവിനിടയില്‍ മുറിവലുണ്ടായ ബാക്ടീരിയകളാകാം അഫന്‍ബര്‍ഗിനെ തെറ്റിധരിപ്പിച്ചതെന്നും ബ്ര്യാന്‍ കരുതുന്നു. ഇരയെ ഭക്ഷിച്ച കൊമാഡോ ഡ്രാഗണിന്‍റെ വായിലും ഇതേ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുക സ്വാഭാവികമാണ്. അതേസമയം ഇരയെ ഭക്ഷിച്ച ശേഷം വായ അതീവ ശുചിത്വത്തോടെ സൂക്ഷിക്കുന്ന ജീവികളാണ് കൊമാഡോ ഡ്രാഗണുകള്‍. അതുകൊണ്ടു തന്നെ ഇവയുടെ വായില്‍ ഇതേ ബാക്ടീരിയകള്‍ അധികസമയം നിലനില്‍ക്കില്ലെന്നും ബ്ര്യാന്‍ വ്യക്തമാക്കി.

ലോകടൂറിസത്തില്‍ ഇടം നേടാന്‍ മലരിക്കലിലെ ആമ്ബല്‍പാടം, ഒരുങ്ങുന്നത് ഇ-ടൂറിസം

 


കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി മലരിക്കലിലെ ആമ്ബല്‍ വസന്തം വന്‍ ഹിറ്റാണ് . കാസര്‍കോഡ് മുതല്‍ തിരുവനന്തപുരത്തു നിന്നു വരെ ആയിരക്കണക്കിന് സഞ്ചാരികളാണ് കോട്ടയം ജില്ലയിലെ മലരിക്കലിലേക്ക് ഒഴുകിയെത്തിയത്. ഏക്കറുകണക്കിന് പാടത്ത് പൂത്തുലഞ്ഞു കിടക്കുന്ന ആമ്ബല്‍ വസന്തത്തിന്റെ കാഴ്ച കേരളത്തിന് സോഷ്യല്‍ മീഡിയ ആയിരുന്നു സമ്മാനിച്ചത്. മീശപ്പുലിമല പോലെയും ഇല്ലിക്കല്‍കല്ല് പോലെയും വീണ്ടും സമൂഹ മാധ്യമങ്ങള്‍ ഹിറ്റാക്കിയ ഇടമായി മാറുവാന്‍ മലരിക്കലിന് അധികസമയം വേണ്ടിവന്നില്ല. മുന്‍ വര്‍ഷങ്ങളിലേത് പോലെതന്നെ ഇത്തവണയും ആമ്ബല്‍പ്പാടം പതിവിലും സുന്ദരിയായി മൊട്ടിട്ടെങ്കിലും കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ സഞ്ചാരികള്‍ക്ക് ഈ കാഴ്ച നഷ്ടമാവുകയാണ്.


ടുലിപ് ഫെസ്റ്റിവല്‍ പോലെ



കഴിഞ്ഞ വര്‍ഷം സഞ്ചാരികള്‍ ആമ്ബല്‍ വസന്തത്തെ ഏറ്റെടുത്തു കണ്ട സര്‍ക്കാര്‍ ആംസ്റ്റര്‍ഡാമിലെ ട്യുലിപ് ഫെസ്റ്റിവല്‍പോലെ ഇതിനെ മാറ്റിയെടുക്കാമെന്ന് വാഗ്ദാനം നല്കിയിരുന്നു. ട്യുലിപ്പുകള്‍ അതീ മനോഹരമായി പൂത്തുലഞ്ഞു നില്‍ക്കുന്ന മാര്‍ച്ച്‌, ഏപ്രില്‍, മേയ് മാസങ്ങളില്‍ നെതര്‍ലന്‍ഡിന്‍റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലേക്ക് പതിനായിരക്കണക്കിന് സഞ്ചാരികളാണ് ഈ കാഴ്ച കാണുന്നതിനായി ഒഴുകിയെത്തുന്നത്. ഇതുപോലെ മലവിക്കലിലെ ആമ്ബല്‍ വസന്തത്തെ ലോകവിനോദ സ‍ഞ്ചാര ഭൂപടത്തില്‍ ഉള്‍പ്പെടുത്തുവാനായിരുന്നു പദ്ധതി.

മണ്‍സൂണിലെ വസന്തം




കേരളത്തിലെ മഴക്കാല കാഴ്ചകളിലേക്കാണ് മലരിക്കലിലെ ആമ്ബല്‍ പൂത്തുകയറിയത്. 2019 ല്‍ മാത്രം 80,000ഓളം ആളുകളായിരുന്നു മലരിക്കല്‍ സന്ദര്‍ശിച്ചത്. പരമാവധി ര ജൂലൈ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ആമ്ബല്‍ വിരിയുന്നത്. ആ സമയം ഏക്കര്‍കണക്കിന് പാടത്ത് ഇവിടെ ആമ്ബല്‍ വിരിഞ്ഞു നില്‍ക്കുന്നത് കാണാം.

കോവിഡ് കൊണ്ടുപോയി




ഈ വര്‍ഷം ജൂണ്‍ മാസത്തോടെ ആമ്ബല്‍ മൊട്ടിട്ടിരുന്നു. ഓഗസ്റ്റ് 17 അഥവാ ചിങ്ങം ഒന്നു മുതല്‍ സഞ്ചാരികളെ ഇവിടേക്ക് പ്രവേശനം അനുവദിക്കുമെന്നായിരുന്നു ആദ്യ ധാരണയെങ്കിലും പിന്നീട് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം സ‍ഞ്ചാരികള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

പിങ്ക് വാട്ടര്‍ ലില്ലി ഇ-ഫെസ്റ്റിവല്‍




ആമ്ബല്‍ വസന്തം കൊവിഡ് കൊണ്ടുപോയതോടെ നിരാശയിലായ സഞ്ചാരികളെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് പിങ്ക് വാട്ടര്‍ ലില്ലി ഇ-ഫെസ്റ്റിവല്‍. ഓണ്‍ലൈന്‍ വിനോദ സഞ്ചാരം വഴി മലരിക്കലിനെ പ്രസിദ്ധമാക്കുവാനാണ് തീരുമാനം. ആമ്ബല്‍ക്കാഴ്ചകള്‍ നേരിട്ടു കാണാനാവാത്ത സാഹചര്യത്തില്‍ ഓണ്‍വഴിയുള്ള കാഴ്ച പുതിയ പ്രതീക്ഷകളാണ് കേരള വിനോദ സഞ്ചാരത്തിനും സഞ്ചാരികള്‍ക്കും നല്കുന്നത്. ഇതുവഴി വരും വര്‍ഷങ്ങളില്‍ വിദേശ സഞ്ചാരികളുടെ യാത്രാ ലിസ്റ്റില്‍ കേരളത്തെ ഉള്‍പ്പെടുത്തുന്ന തരത്തില്‍ ആകര്‍ഷിക്കുവാനും സാധിക്കും.

ഓണ്‍ലൈനില്‍ ഇങ്ങനെ കേരള ടൂറിസം, ഇന്ത്യ ടൂറിസം, മലരിക്കല്‍ ടൂറിസം സൊസൈറ്റി തുടങ്ങിയ ഏജന്‍സികള്‍ സംയുക്തമായാണ് പിങ്ക് വാട്ടര്‍ ലില്ലി ഇ-ഫെസ്റ്റിവല്‍ നടത്തുന്നത്. ആമ്ബല്‍പാടത്തിന്റെയും സമീപത്തെയും മനോഹര കാഴ്ചകളും ഗൈഡഡ് ടൂറുകളും ചിത്രീകരിച്ച്‌ ഔദ്യോഗിക വെബ് സൈറ്റുകള്‍ വഴി സംപ്രേക്ഷണം ചെയ്യുവാനാണ് പദ്ധതി. ഓരോ ദിവസവും ഷൂട്ട് ചെയ്യുന്നത് ഓണ്‍ലൈനില്‍ ലൈവായി കാണുവാനും സാധിക്കും. മലരിക്കലിലെത്തി കാഴ്ച കാണുന്നതു പോലുള്ല അനുഭവം ഓണ്‍ലൈന്‍ വഴി സഞ്ചാരികkള്‍ക്ക് നല്കുവാനാണ് ടൂറിസം വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്.

ആമ്ബല്‍പൂത്ത കാഴ്ച കാണുവാന്‍




കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കലിലും പനച്ചിക്കാട് പഞ്ചായത്തിലെ അമ്ബാട്ടുകടവിലും കോട്ടയത്തിന്റെ പടിഞ്ഞാറന്‍മേഖലകളിലുമായാണ് ആമ്ബല്‍ പൂത്തു നില്‍ക്കുന്ന കാഴ്ച കാണുവാനുള്ളത്. കോട്ടയം ജില്ലയില്‍ കുമരകത്തിന് സമീപത്താണ് മലരിക്കല്‍ സ്ഥിതി ചെയ്യുന്നത്. കോട്ടയം ഇല്ലിക്കല്‍ കവലയില്‍ നിന്നും തിരുവാര്‍പ്പ് റോഡിലൂടെ കാഞ്ഞിരം ബോട്ട് ജെട്ടി റോഡ് വഴി കാഞ്ഞിരം പാലം കയറി ഇറങ്ങിയാല്‍ മലരിക്കലില്‍ എത്താം.
രണ്ടു കൃഷികള്‍ക്കിടയിലുള്ള സമയത്താണ് വയലുകളില്‍ ആമ്ബലുകള്‍ വിരിഞ്ഞു നില്‍ക്കുന്നത് എന്നതിനാല്‍ ഈ കാഴ്ചകള്‍ക്ക് അധികം ആയുസ്സുണ്ടാവില്ല. വയലുകളില്‍ കൃഷി വീണ്ടും തുടങ്ങുന്നതോടെ ഇതൊക്കെ മാറ്റി നശിപ്പിച്ച്‌ വീണ്ടും കൃഷി തുടങ്ങും.

Sunday 4 October 2020

ലോകത്തിലെ വിചിത്രമായി പാമ്പുകള്‍. കണ്ടാല്‍ അടിപൊളി ഭംഗി പക്ഷെ തൊട്ടാല്‍ പണി പാളും.

 


നമ്മുടെ ഭൂമി എന്നത് വ്യത്യസ്തങ്ങളായ ജീവ ജാലങ്ങളുടെയും സസ്യങ്ങളുടെയും ആവാസ കേന്ദ്രമാണ്. അതിന് ശാസ്ത്ര ലോകം കണ്ടെത്തിയതും ഇനിയും കണ്ടു പിടിക്കാത്തതുമായ ഒട്ടനവധി ജീവികളും സസ്യങ്ങളുമുണ്ട്. അവയൊക്കെ ഇപ്പോഴും നമ്മുടെ കൺമറഞ്ഞു കിടക്കുന്നു എന്നതാണ് സത്യം. നമുക്കറിയാം നമുക്ക് ചുറ്റും ഒരുപാട് പാമ്പുകൾ അതിവസിക്കുന്നുണ്ട്. ചില വിഭാഗത്തിൽ പെട്ട പാമ്പുകളെ നമ്മുടെ വീട്ടു പറമ്പുകളിലും മറ്റും നമ്മൾ സ്ഥിരമായി കണ്ടു വരാറുണ്ട്. ഇനിയും നമ്മൾ കാണാത്ത അറിയാത്ത പാമ്പുകൾ ഈ ഭൂമിയിലുണ്ട്. വലതും ചെറുതും, വിഷമുള്ളതും വിഷമില്ലാത്തതും വിവിധ നിറത്തിലും ഭാവത്തിലുമുള്ള നിരവധി പാമ്പുകൾ ഇനിയുമുണ്ട്. അവ ഏതൊക്കെയാണ് എന്ന് നോക്കാം.

ആദ്യമായി സ്പൈനി ബുഷ് വൈപ്പർ എന്ന പേരുള്ള ഒരു പാമ്പിനെ പരിചയപ്പെടാം. ഇവയെ കാണാൻ ഡ്രാഗനെ പോലെയിരിക്കും. അതായത് ഡ്രാഗണ് പാമ്പിൽ ഉണ്ടായാൽ എങ്ങനിരിക്കും. അത് പോലെയാണ് സ്പൈനി ബുഷ് വൈപ്പർ. ഇതിന്റെ മുതുകിൽ ഡ്രാഗനെ പോലെ മുള്ളുകൾ അഥവാ സ്‌പയിനുകൾ ഉണ്ട്. അത് കൊണ്ട് തന്നെ ഇവയെ കാണാൻ ഡ്രാഗണിന്റെ കുഞ്ഞിനെ പോലെ തോന്നും. സൗത്ത് ആഫ്രിക്കയിലുള്ള കാടുകളിലാണ് ഇവയെ കൂടുതലായും കാണുന്നത്. ഇവയുടെ നീളം എന്ന് പറയുന്നത് 28. 7 ഇഞ്ചാണ്. ഡ്രാഗനെ പോലെ തന്നെ ഇവയുടെ തൊലിക്ക് പച്ചയും നീലയും ബ്രൗണും അടങ്ങുന്ന നിറമാണ്. ഓന്ത്, പല്ലി തുടങ്ങിയവയാണ് ഇവയുടെ പ്രധാന ഭക്ഷണം എന്ന് പറയുന്നത്. മാത്രമല്ല ഇവയുടെ വാളുകൾ ഉപയോഗിച്ച് കൊണ്ട് പ്രത്യേക രീതിയിലാണ് ഇരയെ പിടിക്കുന്നത്. എന്നാൽ, ഇവയുടെ വിഷം മനുഷ്യ ജീവന് ഏറെ അപകടം ചെയ്യുന്ന ഒന്നാണ്. ഇവയുടെ വിഷം മനുഷ്യ ശരീരത്തിനകത്ത് ചെന്നാൽ ഇന്റേണൽ ബ്ലീഡിങ്ങിനു കാരണമാകുന്നു. ഇത് പെട്ടെന്നുന്നുള്ള ജീവഹാനിക്ക് കാരണമാവുകയും ചെയ്യുന്നു. ഇത് പോലെ അപകടകാരിയും വിചിത്രവുമായ നിരവധി പാമ്പുക നമുക്ക് ചുറ്റുമുണ്ട്. 

Friday 2 October 2020

Margaret Bourke-White’s famous photograph – Gandhi and the Spinning Wheel | 1946

 


In 1946 Margaret Bourke-White , LIFE magazine’s first female photographer, was offered a rare opportunity to photograph Mahatma Gandhi. This dream opportunity quickly turned into a nightmare. She was made to overcome many challenges before gaining access to India’s ideological leader. Including to spin Gandhi’s famous homespun.

After two failed shoots, thanks to technical difficulties, it was third time lucky for Bourke-White.

This iconic image of Gandhi at his spinning wheel was captured less than two years before his assassination.


Happy Gandhi Jayanti