Nature Through My Cam: നാട്ടുകോഴികള്‍ക്കൊപ്പം ചിക്കിച്ചികഞ്ഞ് കാട്ടുകോഴികളും

Wednesday, 19 August 2020

നാട്ടുകോഴികള്‍ക്കൊപ്പം ചിക്കിച്ചികഞ്ഞ് കാട്ടുകോഴികളും

 

ചെറുവത്തൂര്‍: നാട്ടുകോഴികള്‍ക്കൊപ്പം ചിക്കിച്ചികഞ്ഞ് കാട്ടുകോഴികളും. പിലിക്കോട് എരവിലെ കെ.വി. പത്മനാഭ​െന്‍റ വീട്ടിലാണ് കോഴികള്‍ക്കൊപ്പം നാല് കാട്ടുകോഴികളും വളരുന്നത്. ഒന്നിച്ച്‌ നടക്കുകയും ഇരതേടുകയും ചെയ്യുമെങ്കിലും ഇടക്ക് ഇവ ഇടയും.


വളരെ ഉയരമുള്ള മരത്തിലേക്ക് പറക്കുകയും വേഗത്തില്‍ ഓടുകയും ചെയ്യും. വീടിനുസമീപത്തെ പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കുറ്റിക്കാട്ടില്‍നിന്നാണ് ആദ്യമായി കാട്ട്​ പൂവന്‍കോഴി ഇവിടേക്ക് എത്തിയത്.

നാടന്‍ കോഴികളുമായി ഇണങ്ങുകയും ഇണചേരുകയും ചെയ്​തതിനെ തുടര്‍ന്നാണ് നാല് കുഞ്ഞുങ്ങള്‍ വിരിഞ്ഞത്. പരിചയമുള്ളവരൊഴികെ മറ്റ് ആരെ കണ്ടാലും ഇവ ഓടിയൊളിക്കും.

സാധാരണ കോഴികള്‍ക്കൊപ്പം തന്നെയാണ് ഇവ കഴിയുന്നതും. ധാന്യം, കിഴങ്ങ്, പഴങ്ങള്‍ എന്നിവയാണ് പ്രധാന ഭക്ഷണം.

No comments:

Post a Comment