My Pages

Monday, 25 January 2021

അമ്പരപ്പിക്കുന്ന ചിത്രവുമായി പ്രിയങ്കഗാന്ധിയുടെ മകന്‍ റൈഹാന്‍

 


അമ്പരപ്പിക്കുന്ന കടുവയുടെ ചിത്രവുമായി പ്രിയങ്കഗാന്ധിയുടെ മകന്‍ റൈഹാന്‍ വദ്ര. ഇതു പറയുമ്പോള്‍ തോന്നും, റൈഹാന്‍ വന്യജീവി ഫോട്ടോഗ്രാഫറാണോന്ന്. അല്ല, റൈഹാന്‍ ഫോട്ടോഗ്രാഫറല്ല. എങ്കിലും അമ്പരപ്പിക്കുന്ന ഫോട്ടോയുടെ ഉടമയാണ്.


രംന്താപൂര്‍ ദേശീയ പാര്‍ക്കില്‍ നിന്ന് റൈഹാന്‍ പകര്‍ത്തിയതാണ് കടുവയുടെ ചിത്രം. കുറ്റിച്ചെടികള്‍ക്കുള്ളില്‍ പതുങ്ങിയിരിക്കുന്ന കടുവയുടെ ചിത്രം ഇന്നലെയാണ് റൈഹാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. കടുവയുടെ കണ്ണുമാത്രം ചെടികള്‍ക്കുള്ളില്‍ നിന്ന് കാണുന്ന രീതിയിലുള്ളതാണ് ചിത്രം.

No comments:

Post a Comment