Nature Through My Cam: December 2020

Wednesday 16 December 2020

കരിമ്ബുലിയുടെ ചിത്രമെടുക്കാന്‍ 18 കാരന്‍ റോഡില്‍ നോക്കിയിരുന്നത് 150 മണിക്കൂര്‍....



നല്ല ഒരു ഫോട്ടൊയെടുക്കാന്‍ ഫോട്ടൊഗ്രഫര്‍മാര്‍ക്ക് പലപ്പോഴും ഒരുപാട് നേരം കാത്തുനില്‍ക്കേണ്ടതായി വന്നേക്കാം. ചിലപ്പോള്‍ ഏതാനും മിനിറ്റുകള്‍ അല്ലെങ്കില്‍ മണിക്കൂറുകള്‍ അതുമല്ലെങ്കില്‍ ദിവസങ്ങളോളം ക്ഷമയോടെ കാത്തിരിക്കേണ്ടതായി വരും ഒരു മികച്ച ഫോട്ടൊ എടുക്കാനായി. ഇവിടെയിതാ ഒരു അപൂര്‍വയിനം കരിമ്ബുലിയുടെ ചിത്രമെടുക്കാന്‍ 18 വയസുകാരനായ ഫോട്ടൊഗ്രഫര്‍ റോഡില്‍ കാത്തിരുന്നത് 9000 മിനിറ്റുകളാണ്, അതായത് 150 മണിക്കൂര്‍, ഏകദേശം 7 ദിവസം.

വൈല്‍ഡ് ലൈഫ് ഫോട്ടൊഗ്രാഫിയോടുള്ള അദ്ദേഹത്തിന്റെ സ്ഥിരോത്സാഹത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ക്ഷമയുടേയും ഫലമായി യുവാവിന് എക്കാലവും ഓര്‍ക്കാനായി കരിമ്ബുലിയുടെ ഒരു അപൂര്‍വ ചിത്രവും ലഭിച്ചു.

കര്‍ണാടകയിലെ ബിജാപൂര് സ്വദേശിയായ ധ്രുവ് പാട്ടീല്‍ എന്ന പതിനെട്ട് വയസുകാരന് വൈല്‍ഡ് ലൈഫ് ഫോട്ടൊഗ്രഫിയോട് അതിയായ താല്‍പര്യമാണ്. തന്റെ ക്യാമറയില്‍ ഒരു കരിമ്ബുലിയുടെ ചിത്രം പകര്‍ത്താന്‍ സാധിക്കണമെന്നത് ധ്രുവിന്റെ വലിയ ആഗ്രഹമായിരുന്നു.




ഇന്ത്യയില്‍ ആകെ 5-6 ബ്ലാക്ക് പാന്തറുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. അതില്‍ ഒന്ന് മൈസൂരിനടുത്തുള്ള കബിനി വന്യജീവി സങ്കേതത്തിലാണ്. തന്റെ ക്യാമറയുമായി 25 ലധികം തവണയാണ് കബിനിയില്‍ ധ്രുവ് സന്ദര്‍ശനം നടത്തിയത്. 9,000 മിനിറ്റിലധികം കൈമര എന്ന റോഡില്‍ ചെലവഴിച്ചു. നീണ്ട കാത്തിരുപ്പിന് ഒടുവില്‍ ബ്ലാക്ക് പാന്തര്‍ ധ്രുവ് കാത്തുനിന്ന പാത മുറിച്ചുകടന്നു. ധ്രുവ് അത് മനോഹരമായി തന്നെ ക്യാമറയില്‍ പകര്‍ത്തി. അദ്ദേഹം തന്റെ സന്തോഷകരമായ അനുഭവം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളിലൊന്നാണെന്ന് ധ്രുവ് പറഞ്ഞു.